പ്രമുഖഅയിത്തം.(കവിത)

0
528
dir="auto">
ജോൺ ചരുവിള.(Street Light fb Group)
കാച്ചിക്കുറുക്കിയ
ഒരു തുടം പാലു പോലെ
ആറ്റിൻ കരയിലെ മണൽ തരിയിൽ
വീണുടഞ്ഞ
രണ ബിന്ദുക്കൾ
തേടിയെത്തിയൊരു
കൂനനുറുമ്പിൻ
ദാഹം ശമിപ്പിച്ചിടും
ഋതുമതി തൻ പരിശുദ്ധ
രേണുക്കളൊരുനാൾ.
ഇന്നലെ പെയ്തൊരു
മഴയത്ത്നനഞ്ഞിട്ടും.
ആഢ്യത്വമണിഞ്ഞോരു മനസിന്
ശുദ്ധി വന്നിടാൻ പുഴ തൻ
തീരത്തോരു പള്ളിനീരാട്ട്
കാലങ്ങൾ അഴിച്ചിട്ട ശീലകൾ
കളശങ്ങൾ നീണ്ടു കവലയിൽ.
കളയാത്ത ഭാവം മനസിലെ അയിത്തം
ഗ്രഹിണിയിൽ മൂർദ്ധാവിൽ തട്ടി
ഏമ്പക്കം വിട്ട് ചിലർ ഉണ്ട് .
കാലം മാറിയതറിയാത്ത
അയിത്ത പ്രമുഖർ
നാടൊന്നു മാറി നടുവേ ഓടി
ചെന്നൊരു നാട്ടിൽ അയിത്തം വിളമ്പി
സുഖലോലുപ സുശക്ത ജീവിതം.
ജനിച്ച നാടൊരു മറവി പാത്രം.
പുഴ തൻ മാറിലെകുളി
പുരതൻ നടുവിലായന്നൊരു വൈക്ലബ്യം.
നാടിന് പഴി നാഴികക്ക്
നാൽപ്പതു വട്ടം.
അയിത്തവും പുഴയും
കളരിക്ക് പുറത്ത്.
കവിയങ്ങ് പാടികവിതയിലൂടെ.

Share This:

Comments

comments