പറയാതെ വയ്യെന്റെ ഓമനേ — .(കവിത)

പറയാതെ വയ്യെന്റെ ഓമനേ --- .(കവിത)

0
533
dir="auto">സുബാഷ് കുമാർ.(Street Light fb Group)
പറയാതെ വയ്യെന്റെ ഓമനേ — .
നീ എന്നിലെ ഒരവൾ മാത്രമല്ല – എന്റെ പാതി പകുത്തവൾ. മാത്യത്വത്തിൻ ദിശ അറിഞ്ഞവൾ – എന്നെ പിതാവിന്റെ ഭാരം ഏൽപ്പിച്ചവൾ. അക്ഷരം കൂട്ടിയെറിഞ്ഞാൽ കവിതയാകില്ല – കവിത ചാട്ടവാറക്കിടേണം സമൂഹത്തിൻ മുഖതാവിലേയ്ക്ക്
സന്ധ്യയ്ക്ക് വിരിഞ്ഞ പൂവു പോലെ.
നിന്നിലെ ദേവത അമ്മയ്ക്കായി ഒരുങ്ങുന്നു
മാംഗല്യ വരകുങ്കുമം ചാർത്തുന്നു ദിക്കുകൾ:
കർമ്മബന്ധങ്ങൾ തകർത്താടി നീ നൃത്തം വയ്പു
എന്നിലെ പാതിയായ് അലിഞ്ഞു ചേരുന്നു.
ജീവിത പന്ഥാവിലെ നാടകം ആടി തിമിർത്തു നീ
വഴികാട്ടിയായ് എനിക്ക് മുന്നിൽ നടന്നു
ഞാൻ ഇപ്പോഴും ജരാനര പിടിച്ചിവിടെ കുഞ്ഞിക്കൂനുന്നു.
ഓമനേ ,ഭീരുവാണ് ഈ ഞാൻ ഇപ്പോഴും
നിന്നിലെ സ്ത്രീത്വം ഉയിർ കൊള്ളുമ്പോൾ.
എനിക്ക് നീ നൾ കിയ പിതാവിന്റെ സിംഹാസനവും
കുഞ്ഞോമനയും നിൻ ദയാധർമ്മം മാത്രം.
പിന്നെ നീയെനിക്ക് എങ്ങനെയാണ് അന്യയാവുക
എന്നിൽ ഞാൻ തിരഞ്ഞഒരാളാവുക
നിന്റെ സത്രീത്വത്തിൻ ശക്തിയാൽ .
കൽപ്പാന്തകാലത്തോളം നീയെൻ ഉയിർ.
ബഹുമാനം ഏറിടും ആ അമ്മയെ
സത്രീത്വത്തിൻ ദേവതയെ തൊടുമ്പോൾ
ചാഞ്ചല്യമേതും മടിയാതെ കൂപ്പിടാം
നാരിയെ ,അമ്മയെ, ദേവതയെ ,സ്ത്രീത്വമെന്നെ
സത്യം പഠിക്കുന്നു നന്മയെന്ന ദേവാലയം.

Share This:

Comments

comments