വേൾഡ് മലയാളീ കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് ഭൂമി മലയാളം ഭാഷ പ്രതിജ്ഞയെടുത്തു.

വേൾഡ് മലയാളീ കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് ഭൂമി മലയാളം ഭാഷ പ്രതിജ്ഞയെടുത്തു.

0
165
class="gmail_default">
മാത്യു പുത്തന്‍പുരയ്ക്കല്‍.
ഡാളസ്: വേൾഡ് മലയാളീ കൗൺസിലിന്റെ ഡാളസിയിലെ ശാഖയായ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ്,  “എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം” എന്ന ആശയത്തോടെ കേരളാ ഗവണ്മെന്റ് മലയാളം മിഷനിലൂടെ നടപ്പിലാക്കുവാൻ ശ്രമിക്കുന്ന “ഭൂമി മലയാളം” പദ്ധതിയുടെ ഭാഗമായി കവി സച്ചിദാനന്ദൻ എഴുതിയ മലയാള ഭാഷ പ്രതിജ്ഞ എടുത്തു.
മൂന്നാം തീയതി ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ ഗാർലണ്ടിലെ പുരാതനമായ ഇന്ത്യ ഗാർഡൻ ഓഡിറ്റോറിയത്തിൽ മൗന  പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പ്രൊവിൻസ് ചെയർമാൻ തോമസ് എബ്രഹാം അധ്യക്ഷത വഹിച്ചു. പ്രൊവിൻസ് പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം സ്വാഗതം അരുളി.
റീജിയൻ ചെയർമാൻ പി. സി. മാത്യു, ലോകമെമ്പാടുമുള്ള മലയാളികളുടെ കൂട്ടായ്‌മയായ ഡബ്ല്യൂ. എം. സി. ഏറ്റെടുത്ത ഭൂമി മലയാളം ഭാഷ പ്രതിജ്ഞ തന്റെ സ്വന്തം വരികളായ “മലയാളിയെ കണ്ടാൽ പറയണം മലയാളം, മറക്കണം ഇംഗ്ലീഷ് ഒരലപനേരം, മലയാളി ആണെങ്കിൽ ചേരണം വേൾഡീൽ വേൾഡ് മലയാളി കൗൺസിൽ ഏതെങ്കിലും പ്രോവിന്സിൽ” എന്ന് പാട്ടോടെ ആണ് ഉത്‌ഘാടനം നിർവഹിച്ചത്.  ഒപ്പം പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കമ്മിറ്റി അംഗങ്ങളും ഓഡിയൻസും ഏറ്റു ചൊല്ലി. “ഭൂമിയുടെ ഏതു കോണിൽ ചെന്ന് ജീവിച്ചാലും എൻ്റെ ഭാഷയെ ഞാൻ വിസ്മരിക്കുകയില്ല, വരും തലമുറകളിലേക്കും ഈ ഭാഷയും അതിലൂടെ ഞാൻ അവകാശമാക്കിയ സംസ്കാരവും പകരുവാൻ കഴിവിന്റെ പരമാവധി പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.  എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം” എന്ന വരികളോടെ അവസാനിക്കുന്ന പ്രതിജ്ഞ കൂടിവന്ന മലയാളികൾക്ക് പുതിയ ഉണർവായി.
ഡി. എഫ്. ടാബ്ലറ്റ് പ്രവോൻസ് ഗ്ലോബൽ കമ്മിറ്റിയുടെ ആഹ്വാനം ഏറ്റെടുത്തു കേരളപ്പിറവി ആഘോഷിക്കുന്നതിലും ഭാഷ പ്രതിജ്ഞ എടുക്കുന്നതിലും അഭിമാനിക്കുന്നു എന്ന് തോമസ് അബ്രഹാമും വർഗീസും പറഞ്ഞു. ചടങ്ങിൽ മലയാളി മങ്കയായി ആനി സോണി സൈമണെ തിരഞ്ഞെടുക്കുകയും ആദരിക്കുകയും ചെയ്തു. തോമസ് എബ്രഹാം എനിക്ക് സദസിൽ ട്രോഫി കൈമാറി.  മലയാളം മലയാളികളുടെ ‘അമ്മ യാണ്.  ഓരോ മലയാളിയും കുറിച്ച ആദ്യ അക്ഷരം “‘അമ്മ, അച്ഛൻ, ദൈവം, ഈശ്വരൻ, ഹരീ ശ്രീ ഗണപതായേ നമഹ, എന്നിങ്ങനെ ഓരോരുത്തതും അവരവർ ആദ്യം കുറിച്ച വരികൾ പറഞ്ഞത് ഓർമകുളുടെ ചെപ്പിൽ നിന്നും ഒരു പൊൻതൂവൽ എടുത്തു മിനുക്കിയ അനുഭവമായി.
ചാരിറ്റി ചെയർമാൻ സാം മാത്യു പ്രോവിന്സിന്റെ ചാരിറ്റി പ്രവർത്തനങ്ങളെ പറ്റി വിവരിച്ചു. ബിസിനസ് ഫോറം  കോഓർഡിനേറ്റർമാരായ  ഷാജി നിരക്കൽ, ജോൺസൻ ഉമ്മൻ, സോണി സൈമൺ, ട്രഷറർ തോമസ് ചെല്ലേത്, മുതലായവർ പരിപാടികൾക്കു നേതൃത്വം കൊടുത്തു.
ഗോബൽ ചെയർമാൻ  ഡോ. എ. വി. അനൂപ്, പ്രസിഡന്റ് ജോണി കുരുവിള, സെക്രട്ടറി മത്തായി സി. യു, അഡ്മിൻ വി. പി. ടി. പി. വിജയൻ, റീജിയൻ ചെയർമാൻ ശ്രീ പി. സി. മാത്യു, പ്രസിഡന്റ് ജെയിംസ്, കൂടൽ, സെക്രട്ടറി സുധിർ നമ്പ്യാർ, ഗ്ലോബൽ വി. പി. ഫോർ റീജിയൻ എസ്, കെ. ചെറിയാൻ എന്നിവരുടെ അനുസ്യതമായ ശ്രമത്തിലൂടെ ആണ് ലോകം എമ്പാടും ഡബ്ല്യൂ. എം. സി. ഈ  ദൗത്യം നടപ്പാക്കിയത്.  ഡി. എഫ്, ഡബ്ല്യൂ പ്രൊവിൻസ് കടാതെ  ന്യൂ ജേഴ്‌സി  പ്രൊവിൻസ്, ന്യൂയോർക് പ്രൊവിൻസ്, വാഷിംഗ്‌ടൺ പ്രൊവിൻസ്, ഹൂസ്റ്റൺ പ്രൊവിൻസ്, ഫ്ലോറിഡ പ്രൊവിൻസ് മുതലായ പ്രൊവിൻസുകൾ കേരളപ്പിറവി ആഘോഷിക്കുന്നതോടൊപ്പം മലയാള ഭാഷ പ്രതിജ്ഞയും എടുത്തതായി ശ്രീ പി. സി. മാത്യു, ജെയിംസ് കൂടൽ, സുധിർ നമ്പ്യാർ മുതലായ റീജിയൻ ഭാരവാഹികൾ അറിയിച്ചു.
ട്രഷറർ തോമസ് ചെല്ലേത്തു നന്ദി പ്രകാശിപ്പിച്ചു.

Share This:

Comments

comments