നിൽപാ (NILPAA) നേഴ്സ് പ്രാക്റ്റീഷണേഴ്‌സ് വാരം ആഘോഷിക്കുന്നു.

നിൽപാ (NILPAA) നേഴ്സ് പ്രാക്റ്റീഷണേഴ്‌സ് വാരം ആഘോഷിക്കുന്നു.

0
201
>
 
ഡോ. ആനി പോൾ.  
 
ന്യൂയോർക്‌: നാഷണൽ നേഴ്സ് പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷൻ ഓഫ് അമേരിക്ക (NILPAA) , കോൺഗേഴ്സിലുള്ള സാഫ്രോൺ റെസ്റ്റോറന്റിൽ വച്ച് നവംബർ 10-ന് നേഴ്സ് പ്രാക്റ്റീഷണേഴ്‌സ് വാരം ആഘോഷിക്കുന്നു.
 
മറ്റു സംഘടനകളോടൊത്തു പ്രവർത്തിക്കുന്ന ഈ അസോസിയേഷൻ നേഴ്സ് പ്രാക്റ്റീഷനർമാരുടെ പ്രൊഫെഷണൽ വളർച്ചയെ പ്രോത്സാഹിപ്പിക്കുക, നേഴ്സ്മാരെ നേഴ്സ് പ്രാക്റ്റീഷനർ മാരാകാൻ സഹായിക്കുക, നേഴ്സ് പ്രാക്റ്റീഷനർ, ഡോക്‌ടേഴ്‌സ് ഓഫ് നഴ്സിങ് എന്നീ ബിരുദങ്ങൾക്കു പഠിക്കുന്ന വിദ്യാർഥികൾക്ക് മെൻറെഴ്സിനെയും,  പ്രോഫസേഴ്സിനെയും നൽകുക എന്നീ ലഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ഈ സംഘടനക്ക് പത്തിൽപ്പരം സ്റ്റേറ്റുകളിൽ അംഗങ്ങൾ ഉണ്ട്.
 
 നവംബർ10-നു ശനിയാഴ്ച രാവിലെ 11- മണിക്ക് ജനറൽ ബോഡി മീറ്റിങ്ങിനോടുകൂടി തുടങ്ങുന്ന ആഘോഷത്തിൽ ഡോ. സായികുമാർ Phd. “Hyperkalema” എന്ന വിഷയത്തിൽ ക്ലാസുകൾ അവതരിപ്പിക്കും. റോബർട്ട് പിറ്റ്കോഫ്സ്കി (Attorney at law) നേഴ്സ് പ്രാക്റ്റീഷനർ മാർ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളേപ്പറ്റിയും യോഗത്തിൽ  സംസാരിക്കും. നഴ്സിംഗ്  രംഗത്തെ ലീഡേഴ്സിനൊപ്പം സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും യോഗത്തിൽ പങ്കെടുക്കുന്നതായിരിക്കും. എൻപി,ഡി എൻപി ബിരുദങ്ങൾ നേടിയവരെ അനുമോദിക്കുകയും, പത്തു വര്ഷത്തിനുമുകളിൽ നേഴ്സ് പ്രാക്റ്റീഷണർമാരായി സേവനമനുഷ്ഠിച്ചവരേയും സർവീസ് അവാർഡ് നൽകി അനുമോദിക്കുന്നതാണ്.
എല്ലാ നേഴ്സ് പ്രാക്റ്റീഷനർമാർക്കും “Happy NP  Week” ആശംസകൾ05

Share This:

Comments

comments