ഗതകാല സ്മൃതികളുണർത്തി ചങ്ങനാശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം.

ഗതകാല സ്മൃതികളുണർത്തി ചങ്ങനാശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം.

0
200

സെബാസ്റ്റ്യൻ ആൻ്റണി .

ന്യൂ ജേഴ്സ്സി:  ചങ്ങനാശ്ശേരി എസ്‌. ബി കോളജിലേയും അസംപ്‌ഷന്‍ കോളജിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന നോര്‍ത്ത്‌ അമേരിക്കന്‍ ചാപ്‌റ്ററിന്റെ `പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ന്യൂ ജേഴ്‌സിയിലെ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ദേവാലയത്തിലെ ഫെല്ലോഷിപ് ഹാളിൽ നടന്നു.

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിയിയ എസ്.ബി കോളേജ് മുൻ പ്രിസിപ്പാൾ റവ.ഫാ . ടോമി പടിഞ്ഞാറേവീട്ടിൽ മുഖ്യ അതിഥിയായിരുന്നു. അലുംമ്‌നി അംഗങ്ങള്‍ കുടുംബ സമേതം ടോമിയച്ചന് ഹൃദ്യമായ സ്‌നേഹാദരവുകളോടെ സ്വീകരണം നല്‍കി.

മറുപടി പ്രസംഗത്തിൽ എല്ലാ പൂർവ എസ്‌. ബി, അസംപ്‌ഷന്‍  കുടുംബാങ്ങൾക്കും തന്റെ നന്ദിയും, സ്നേഹവും അറിയിച്ചതോടൊപ്പം, എസ്.ബി കോളേജിന്റെ കോളേജിന്റെ വികസന പദ്ധതികളിൽ നോര്‍ത്ത്‌ അമേരിക്കന്‍ ചാപ്‌റ്ററിന്റെ പങ്കാളിത്തം, എൻ, ആർ. ഐ മീറ്റ് നടത്തുന്നതിനുള്ള സാധ്യത എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടത്തി.

ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ അയവിറക്കുന്നതിനും, പൂർവകാല  കലാലയ സ്മരണകളും, പുതിയതും പഴയതുമായ ജീവിതാനുഭവങ്ങളും, സുഹൃദ്ബന്ധങ്ങളും, പരിചയങ്ങളും പുതുക്കുന്നതിനും പരസ്പരം പങ്കുവയ്ക്കുന്നതിനും വേണ്ടി ഒരുക്കിയിരുന്ന  ഈ സൌഹൃദസംഗമം മറക്കാനാവാത്ത അനുഭവമായിമാറി.

സമ്മേളനത്തിൽ അടുത്ത വർഷം ഏപ്രിലിൽ ട്രൈസ്റ്റേറ്റ് (ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റികട്ട് )മേഖലകളിലെയും, ഫിലാഡെല്ഫിയയിലെയും പൂർവ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് താങ്ക്സ് ഗിവിങ് ഡിന്നർ  നടത്താൻ യോഗം തീരുമാനിക്കുകയും അതിന്റെ നടത്തിപ്പിലേക്കായി ടോം പെരുമ്പായിൽ, ജെയിൻ ജേക്കബ് , അനിയൻ ജോർജ്, ജോർജ് മാത്യു എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു.

ന്യൂ ജേഴ്‌സി, ന്യൂയോർക്  തുടങ്ങിയ പ്രദേശങ്ങളിൽനിന്നും നിരവധി കുടുംബാംഗങ്ങൾ കൂട്ടായ്മയിൽ  എത്തിച്ചേർന്നിരുന്നു. സംഗമത്തിന് പ്രസിഡൻറ് പിന്റോ ചാക്കോ നേതൃത്വം നൽകി.  24

Share This:

Comments

comments