യു.എസ് സെനറ്റിലും, ഹൗസിലും ഭൂരിപക്ഷം നേടുമെന്ന് പെന്‍സ്.

യു.എസ് സെനറ്റിലും, ഹൗസിലും ഭൂരിപക്ഷം നേടുമെന്ന് പെന്‍സ്.

0
184
PHILADELPHIA, PA - JANUARY 26: U.S. Vice President Mike Pence speaks during the Congress of Tomorrow Republican Member Retreat January 26, 2017 in Philadelphia, Pennsylvania. Congressional Republicans are gathering for three days to plan their 2017 legislative agenda. (Photo by Alex Wong/Getty Images)
   പി.പി. ചെറിയാന്‍.

വാഷിംഗ്ടണ്‍ ഡി.സി: നവംബര്‍ ആറിലെ മിഡ് ടേം തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യു.എസ് സെനറ്റിലും, യു.എസ് ഹൗസിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം സീറ്റുകള്‍ നേടി ആധിപത്യം നിലനിര്‍ത്തുമെന്നു വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നവംബര്‍ രണ്ടിനു വെള്ളിയാഴ്ച ഹില്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പെന്‍സ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഡമോക്രാറ്റിക് പാര്‍ട്ടിയുമായി സഹകരിച്ച് പ്രധാന വിഷയങ്ങളായ ട്രേഡ്, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയില്‍ അന്താരാഷ്ട്രാനുകൂലമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും പെന്‍സ് പറഞ്ഞു.

ഞങ്ങള്‍ നല്ലതുപോലെ പ്രവര്‍ത്തിക്കുന്ന സെനറ്റില്‍ ഭൂരിപക്ഷം ലഭിക്കുമെന്നത് ഉറപ്പാണ്. വെസ്റ്റ് വെര്‍ജീനിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ട്രമ്പിന്റെ പ്രഖ്യാപനം ജനം ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

തെരഞ്ഞെടുപ്പിനു മൂന്നു ദിവസംകൂടി ശേഷിക്കെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ആത്മവിശ്വാസത്തിനു അല്പമെങ്കിലും ക്ഷതമേറ്റിട്ടുണ്ട്. സെനറ്റില്‍ ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കിലും യു.എസ് ഹൗസില്‍ ഭൂരിപക്ഷം നേടാനാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. യുഎസ് ഹൗസില്‍ 23 സീറ്റുകള്‍ നേടിയാല്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ കഴിയുമെന്നും ഡ്രമോക്രാറ്റുകള്‍ വിശ്വസിക്കുന്നു. 2122

Share This:

Comments

comments