ഫ്‌ളോറിഡയില്‍ യോഗാ കേന്ദ്രത്തില്‍ വെടിവയ്പ്; മൂന്നു മരണം, അഞ്ച് പേര്‍ക്ക് പരുക്ക്. 

0
219
   പി.പി. ചെറിയാന്‍.

ഫ്‌ളോറിഡ: ഫ്‌ളോറിഡയുടെ തലസ്ഥാനമായ തലഹാസിയിലെ യോഗാ കേന്ദ്രത്തില്‍ ഇന്നലെ വൈകിട്ടുണ്ടായ വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി തലഹാസി പൊലീസ് ചീഫ് മൈക്കിള്‍ ഡിലിയൊ അറിയിച്ചു. വെടിവയ്പ് നടത്തിയ പ്രതി സ്വയം വെടിവച്ചു മരിച്ചതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.
്യീഴമ

സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് അഞ്ചു പേരെ ആശുപത്രിയിലേക്കു മാറ്റി. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണെന്നറിയുന്നു. മരിച്ചവരുടെയോ, പ്രതിയുടെയോ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

വെടിയൊച്ച കേട്ടു യോഗാ സ്റ്റുഡിയോയിലേക്ക് ഓടിയെത്തിയ യുവാവ് അക്രമിയെ തടഞ്ഞില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ മരണം സംഭവിക്കുമായിരുന്നുവെന്നും പൊലീസ് ചീഫ് പറഞ്ഞു. സംഭവത്തെകുറിച്ചു വിവരം ലഭിക്കുന്നവര്‍ തലഹാസി പൊലീസുമായി ബന്ധപ്പെടണമെന്നും ചീഫ് അറിയിച്ചു.0607

Share This:

Comments

comments