അരിസോണയില്‍ സിക്കിസം സ്കൂള്‍ കരിക്കുലത്തില്‍.

0
159
 
 പി. പി. ചെറിയാന്‍.

അരിസോണ: 2020-21 സ്കൂള്‍ വര്‍ഷത്തില്‍ ‘സിക്കിസം’ K- 12 കരുകുലത്തില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചതായി അരിസോണ സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് എഡുക്കേഷന്‍ തീരുമാനിച്ചു.

സിക്ക് കൊയലേഷന്‍ ഓര്‍ഗനൈസേഷനാണ് ഈ തീരുമാനം സ്‌റ്റേറ്റ് ബോര്‍ഡി ഓഫ് എഡുക്കേഷന്റെ പരിഗണനക്കായി സമര്‍പ്പിച്ചത്. ഇതിന് വേണ്ടി രാജ്യവ്യാപകമായി ഒപ്പ് ശേഖരണവും നടത്തിയിരുന്നു.മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് ലഭിച്ച ഇതുപോലുള്ള അംഗീകാരം സിക്ക് മതത്തിനും ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് സിക്ക് അഡ്വക്കസി ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.

അമേരിക്കയില്‍ ഇത്തരമൊരു തീരുമാനമെടുക്കുന്ന എട്ടാമത്തെ സംസ്ഥാനമാണ് അരിസോണയെന്ന് സിക്ക് കൊയലേഷന്‍ എഡുക്കേഷന്‍ ഡയറക്ടര്‍ പ്രിത്പാല്‍ കൗര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ടെക്‌സസ്സ്, ടെന്നിസ്സി, കൊളറാഡൊ, ഐഡഹോ, കാലിഫോര്‍ണിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ 15 മില്യണ്‍ വിദ്യാര്‍ത്ഥികള്‍ കടന്ന് സിക്ക് മതത്തെ കുറിച്ച് അറിവ് ലഭിക്കുക എന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ എല്ലാ സംസ്ഥാനങ്ങളിലും സിക്കിസം സ്കൂള്‍ കരികുലത്തില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഡയറക്ടര്‍ അറിയിച്ചു.സിക്ക് മതവിശ്വാസികളുടെ കൂട്ടായ്മ പരിശ്രമ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0304

Share This:

Comments

comments