ആശംസകൾ.(കവിത)

ആശംസകൾ.(കവിത)

0
565
dir="auto">
സ്വപ്ന ഷമീർ.(Street Light fb Group) 
നാം പങ്കുവെച്ച സ്വപ്നങ്ങളേക്കാൾ
നീയേകിയ ധൈര്യത്തേക്കാൾ
വലുതായൊന്നുമീ
ഉലകിലെന്നു ഞാൻ അറിയാതെ മൊഴിഞ്ഞിടുന്നു….
ഒരുമിച്ചു കണ്ട കിനാക്കളിൽ
നിറഞ്ഞു നിന്നിരുന്ന പച്ചപ്പാർന്ന
ജീവിത വീഥികളിലെങ്ങും നാം
പരസ്പരം കൈകോർത്തു പിടിച്ചു
നടന്ന വഴികളിലെല്ലാം
നമുക്കായ് തണൽ വിരിച്ചു
നിന്നൊരു വൃക്ഷലതാധികൾക്കു പോലും
അറിയാമായിരുന്നോ  ആ ഹൃദയ രഹസ്യം
ഈണത്തിൽ പാട്ടു മൂളി നടന്നകന്ന
പാടവരമ്പിലെ നെൽക്കതിരുകൾ പോലും
നാണത്താൽ തല കുനിച്ചുവോ…
കളംകളം  പാടും അരുവികളുടെ
നൃത്ത ലാസ്യതയിൽ മറഞ്ഞിരുന്നുവോ
പ്രണയത്തിൻ കുതിർന്ന പുഞ്ചിരി
നമ്മെ തഴുകി തലോടി കടന്നു പോയ
 ഇളം തെന്നലും ഏതോ രഹസ്യം
എന്നുടെ കാതിൽ ചൊല്ലിയോ..
തെളിനീർ വെള്ളത്തിൽ നീന്തിത്തുടിച്ച
പരൽ മീനുകൾക്കു പോലും
ചൊല്ലുവാനുണ്ടായിരുന്നു ഒരുപ്രണയ ഗാനം
പച്ചപുതച്ച മലനിരകളേ നിങ്ങൾക്കുമുണ്ടോ
ഏറ്റു പാടുവാനൊരു സംഗീതം.
പിൻതിരിഞ്ഞൊന്നു നോക്കിയാൽ
മന്ദസ്മിതം തൂകി തലയാട്ടി നിൽക്കും
പല വർണ്ണ പൂക്കൾ..
എല്ലാവരും ഒരു മനസോടെ
നൽകിയ ആശംസകളും
ആശീർവാദങ്ങളും ഇന്നും
നിറശോഭയോടെ ജ്വലിച്ചു
 നിൽക്കുന്നെൻ വീഥികളിൽ..
നാം ഒരുമിച്ചു കണ്ട കിനാക്കളിൽ
നിറഞ്ഞു നിന്നതും ഈ വർണ്ണ ശോഭയായിരുന്നു….

Share This:

Comments

comments