സ്വകാര്യബസ്‌ സമരം മാറ്റിവച്ചു.

സ്വകാര്യബസ്‌ സമരം മാറ്റിവച്ചു.

0
234

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം: നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് ബസുടമകളുടെ തീരുമാനം. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ ബസുടമകളുമായി ഇന്ന് ചര്‍ച്ച നടത്തി. മിനിമം ചാര്‍ജ് പത്തുരൂപ ആക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക,കുറഞ്ഞ ദൂരപരിധി അഞ്ച് കിലോമിറ്ററില്‍ നിന്ന്‍ 2.5 കിലോമീറ്ററായി കുറയ്ക്കുക എന്നി ആവശ്യങ്ങളാണ് ബസുടമകള്‍ ഉന്നയിച്ചത്.യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച്‌ പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ നിയോഗിച്ചതിനെ തുടര്‍ന്നാണ് സമരം മാറ്റിവച്ചത്.

Share This:

Comments

comments