തിരകൾ സാക്ഷി.(കവിത)

0
320
dir="auto">
 ലക്ഷ്മി ചങ്ങണാറ.(Street Light fb Group)
രാവിൽ താരകൾ
മിന്നിത്തിളങ്ങുന്ന നേരം
രാപ്പാടി മധുരഗീതം
പൊഴിയ്ക്കുന്ന നേരം..
ഏകാന്തമീ കടൽത്തീരത്തിൽ
ഏകനായ് കാത്തിടും
നിനക്കായ് മാത്രം..
കടൽ കടന്നോർമ്മകൾ
കരേറുമ്പോൾ..
നീയെന്ന സത്യമെന്നിൽ
നിറയുമ്പോൾ..
ഓമലേ..നീയൊരു
നെടുവീർപ്പിലലിയുന്നു.
ഓർക്കുന്നുവോ..
അന്നൊരാ സന്ധ്യയിലിളം
കാറ്റിൻ സാക്ഷിയായ്
നിൻ നെറുകയിൽ
ചാർത്തിയൊരാ
കുങ്കുമച്ചോപ്പും..
കണ്ണുകൾ തമ്മിൽ
കഥപറഞ്ഞൊരാ വേളയിൽ..
നെറ്റിമേൽ നൽകിയൊരാ
ചുംബനച്ചൂടിലു-
രുകിയൊലിച്ചോരാസിന്ദൂരവും..
വ്രീളാവതിയായ്
കവിളിണകൾ ചോന്നനേരം..
മെല്ലെ മുകർന്നൊരാ
തരളിതമാം പാണികളും.
ഇന്നീ വിജനമാം
തീരത്തൊറ്റക്കിരിക്കവേ..
അലകളിലാടിയുലയുന്നൊരാ
തോണിപോൽ..
അലയടിക്കുന്നൊരായിരം
നിനവുകളെന്നിൽ..
ഓർമ്മകൾ..
വിജനതകളിലൊരു സുഖമുള്ള നോവ്..

Share This:

Comments

comments