കുലസ്ത്രീ.(കവിത)

കുലസ്ത്രീ.(കവിത)

0
414
dir="auto">
സജി വർഗീസ്.
ആരാണ് കുലസ്ത്രീ?
പട്ടുസാരി ചുറ്റിയാടയാഭരണങ്ങളണിഞ്ഞ്,
കല്യാണമണ്ഡപത്തിലെത്തുന്നവളോ?
മാംസളമേനിയൊന്ന് കാട്ടിച്ചിരിച്ച്
ആഡംബരത്തിന്റെ വെടിക്കെട്ട് പൊട്ടിച്ച്,
പൊട്ടിച്ചിരിക്കുന്നവളോകുലസ്ത്രീ!
തീൻമേശയിലെ വിഭവങ്ങൾ കഴിച്ചും കഴിപ്പിച്ചും കൊഴുത്തു തടിച്ചവളോകുലസ്ത്രീ,
ഭക്തിയലങ്കാരമായ് കൊണ്ടു നടക്കുന്നവളോ?
തിന്നുംഭോഗിച്ചും രതിസുഖസാമ്രാജ്യത്തിലാടിത്തിമർത്ത്,
ഭക്തപരവശയായ് പട്ടുമെത്തയിൽതളർന്നു കിടക്കുന്നവളോ?
ആഘോഷങ്ങളിലണിഞ്ഞൊരുക്കി പ്രദർശന വസ്തുവാക്കി, കെട്ടിയെഴുന്നള്ളിക്കുന്നവളോകുലസ്ത്രീ!
എസിയുടെ സുഖശീതിളമയിൽ കെട്ടിപ്പുണർന്ന് കിടന്നെഴുന്നേറ്റ്,
എസിയില്ലാത്തപ്പോൾ വിയർക്കുന്നവളോ?
ആഭിജാത്യത്തിന്റെയും അന്തസ്സിന്റെയും പര്യായമാണോ കുലസ്ത്രീ?
മഹാഭൂരിപക്ഷവും കുലസ്ത്രീയെന്നാർത്തു വിളിച്ചു നീങ്ങുന്നുണ്ട്,
ഒരുചാൺവയറിനന്നം തേടിപ്പോകുന്നവളെ നോക്കി കാർക്കിച്ചു തുപ്പിക്കൊണ്ടാകുലസ്ത്രീകളടക്കം പറയുന്നുണ്ട്
‘അവളു പോക്കാ’
കാമംമൂത്ത് കുലജാതനെ കിടപ്പറയിൽ ഭോഗിച്ച കുലസ്ത്രീയും
വിളിച്ചു പറയുന്നുണ്ട്,
‘അവളു പോക്കാ, സംസ്ക്കാരമില്ലാത്ത വർഗം’
എങ്ങും കുലസ്ത്രീകൾ !
കേരളമാകെ കുലസ്ത്രീകൾ !
മീൻ കൊട്ട ചുമന്നുകൊണ്ടതാ വിയർപ്പിൽക്കുളിച്ചാകുലസ്ത്രിയല്ലാത്തവൾ നടന്നു നീങ്ങുന്നു,
പൊരിവെയിലത്ത് വേലചെയ്ത് കറുത്തു പോയവളെയും കുലസ്ത്രീകൾ പുറത്താക്കി,
കുലസ്ത്രീയല്ലാത്തവരെ പിന്തുടർന്നോടിക്കുന്ന മാന്യന്റെ, കിടപ്പറയിലൊരു ജാരൻ ഒളിച്ചു കിടപ്പുണ്ടായിരുന്നു,
സൂര്യന്റെതീച്ചൂടേറ്റ് പാടത്തും വരമ്പത്തും കുലസ്ത്രീയല്ലാത്തവരിരുപ്പുണ്ട്,
ദാഹജലക്കുടംതലയിലേറ്റി, കുലസ്ത്രീയല്ലാത്തവൾ നടന്നുവരുന്നുണ്ട്.
കുലസ്ത്രീയുടെ സ്വർണ്ണത്തീട്ടം! കോരിയെടുത്ത് തടസ്സം മാറ്റുന്നവളെ നോക്കിയൊരു കുലസ്ത്രീ വിളിച്ചു
‘വൃത്തികെട്ട സാധനം, അറപ്പാകുന്നു ‘
കുലസ്ത്രീകളെ സംരക്ഷിക്കുവാനൊരു മനസ്സോടെ നമുക്ക് നീങ്ങാം,
നവകേരള സൃഷ്ടിക്കായ്.

Share This:

Comments

comments