ജീവിതം.(കവിത)

ജീവിതം.(കവിത)

0
870
dir="auto">
പ്രഭാ ബാലൻ.(Street Light fb Group)
വഴി മറന്നുവോ
വിജനമീ വീഥിയിൽ
വിരഹാർത്ഥനായ്
വിറയാർന്നു നിൽപൂ…
ചിന്തകൾ കാടുകയറുന്നു
ചിന്തനീയമാം വഴിത്താരയിൽ
ചന്ദന കാറ്റിൻ കുളിരേകി,
ചിരകാല സ്വപ്നങ്ങൾ…
നനവൂറും കണ്ണുകളിൽ
നിറഞ്ഞ നിനവുകൾ
നിറമേകി ചിരിതൂകി
നന്മയുടെ വെളിച്ചമായ് മാറി…
മഴ കണ്ടു മാനത്ത്
മതിമറന്നു നിന്നു ഞാൻ
മതിവരാത്ത മോഹത്തിൻ
മാരിവില്ലു മാഞ്ഞു പോയ്….
അരവയറു നിറക്കാനായ്
അറുതിയിലും വിയത്തു ഞാൻ
അന്നത്തിനായ് പകലന്തിയോളം
അതി കഠിനമായ് പിന്നെയും….
പിഞ്ചിളം പൈതലിൻ
പുഞ്ചിരിയാലെന്റെ മാനസം
പുഞ്ചവയൽപാടം പോൽ ഹരിതാഭമായ്
പരിഭവമൊക്കെയും കാറ്റിൽ പറന്നു…
ജീവിതം ജീവിതം പരീക്ഷയായ്
ജയിപ്പതോ വ്യർത്ഥമായ് മാറുന്നു
ജയഭേരി മുഴക്കുവാൻ വേണ്ടി ഞാൻ
ജന്മമെടുത്ത പോലെന്റെ ജീവിതം…

Share This:

Comments

comments