ഡോ. അഖില്‍ പിള്ള (26) ചിക്കാഗോയില്‍ നിര്യാതനായി.

ഡോ. അഖില്‍ പിള്ള (26) ചിക്കാഗോയില്‍ നിര്യാതനായി.

0
974

ജോയിച്ചന്‍ പുതുക്കുളം.

ചിക്കാഗോ: ഡോ. അഖില്‍ പിള്ള (26) ഒക്‌ടോബര്‍ 16-നു ചിക്കാഗോയില്‍ നിര്യാതനായി. കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിലേറെയായി ചിക്കാഗോയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ജി.കെ. പിള്ളയുടേയും, പത്മ പിള്ളയുടേയും ഇളയ മകനാണ് അഖില്‍. സഹോദരന്‍ അശ്വിന്‍ പിള്ള.

പൊതുദര്‍ശനം ഒക്‌ടോബര്‍ 19-നു വെള്ളിയാഴ്ച (10/19/2018) വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണി വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള സിംകിന്‍സ് ഫ്യൂണറല്‍ ഹോമില്‍ (6251 ഡെമ്പ്സ്റ്റര്‍ സ്ട്രീറ്റ്, മോര്‍ട്ടന്‍ഗ്രോവ്) വച്ചു നടത്തുന്നതും, സംസ്കാര കര്‍മ്മങ്ങള്‍ ശനിയാഴ്ച രാവിലെ 10.30-ഓടെ ആരംഭിച്ച് ചിക്കാഗോയിലുള്ള ബൊഹിമിയന്‍ നാഷണല്‍ സെമിത്തേരിയില്‍ (5255 നോര്‍ത്ത് പുലാസ്കിറോഡ്) വച്ചു നടത്തുന്നതുമാണ്. കൃത്യം 9.30 മണിക്ക് വിലാപയാത്രയായി സിംകിന്‍ ഫ്യൂണറല്‍ ഹോമില്‍ നിന്നു ബൊഹിമിയന്‍ സെമിത്തേരിയിലേക്ക് തിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സതീശന്‍ നായര്‍ (847 708 3279).

Share This:

Comments

comments