പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങായി മലയാളി ഫുഡ് ഫെസ്റ്റിവല്‍ ഒക്‌ടോബര്‍ 21ന്. 

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങായി മലയാളി ഫുഡ് ഫെസ്റ്റിവല്‍ ഒക്‌ടോബര്‍ 21ന്. 

0
777

ജോയിച്ചന്‍ പുതുക്കുളം.

കാലിഫോര്‍ണിയ: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാര്‍ത്ഥം, നോര്‍ത്ത് കാലിഫോര്‍ണിയയിലെ മലയാളി മുസ്ലിംകളുടെ സംഘടനയായ കെ.എം.സി.എ, മറ്റു മലയാളി സംഘടനകളായ പുണ്യം, മങ്ക, ബേ മലയാളി, മൈത്രി തുടങ്ങിയവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന “മലയാളി ഫുഡ് ഫെസ്റ്റിവല്‍’ ഒക്‌ടോബര്‍ 21ന് സണ്ണിവെയ്ല്‍ ബേലാന്‍ഡ്‌സ് പാര്‍ക്കില്‍ വെച്ച് നടക്കുന്നു . സമീപകാല കേരളം കണ്ടിട്ടില്ലാത്ത പ്രളയദുരന്തത്തില്‍ അകപ്പെട്ട മലയാളികളുടെ നവകേരള പുനര്‍നിര്‍മാണത്തിനു മറ്റു ലോക മലയാളി സംഘടനകളോടൊപ്പം കെ.എം.സി.എയും കൈകോര്‍ക്കുകയാണ്. ഇതാദ്യമായാണ് സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകള്‍ സംയുക്തമായി ഇത്തരമൊരു ഉദ്യമത്തിന് തയ്യാറാകുന്നതെന്നതും ശ്രദ്ധേയമാണ് .

മലബാറും തിരുവിതാംകൂറും മധ്യകേരളവും ഉള്‍പ്പെടുന്ന മലയാളികളുടെ രുചിഭേദങ്ങളുടെ വത്യസ്തത തന്നെയാണ് മലയാളി ഫുഡ് കാര്‍ണിവലിന്റെ ആകര്‍ഷണീയത. വിവിധ പാരമ്പര്യ വിഭവങ്ങളുടെ അപൂര്‍വതകളോടൊപ്പം തികച്ചും പ്രാദേശികമായ രുചികളുടെ ഉത്സവമായി മാറുകയാണ് “മലയാളി ഫുഡ് കാര്‍ണിവല്‍’. കല്ലുമ്മക്കായ , മുട്ടമാല , തുര്‍ക്കിപത്തിരി , തലശ്ശേരി ബിരിയാണി , ഇറച്ചിപ്പത്തിരി , കായ്‌പോള തുടങ്ങിയ മലബാര്‍ വിഭവങ്ങള്‍ക്കൊപ്പം മധ്യകേരളത്തിലെ പ്രശസ്തമായ കോട്ടയം മീന്‍കറി, മാങ്ങാകറി മുതല്‍ തെക്കന്‍ കേരളത്തിലെ വിഭവങ്ങളായ ബോളി, പായസം തുടങ്ങിയവയും തയ്യാറാക്കുന്നുണ്ട് .

അമ്പതില്‍പരം കൗണ്ടറുകളിലൂടെ രണ്ടായിരത്തിലധികം ആളുകളെ പ്രതീക്ഷിക്കുന്ന ഭഷ്യമേളയില്‍ കുട്ടികള്‍ക്കായി പ്രത്യേക വിഭവങ്ങളും വിനോദ പരിപാടികളും തയ്യാറാക്കുന്നുണ്ട് . മേളയില്‍ പങ്കെടുക്കുന്നതിനായുള്ള രെജിസ്‌ട്രേഷനോ കൂപ്പണുകള്‍ക്കോ (408) 708 3435 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് .222324

Share This:

Comments

comments