വിശുദ്ധ യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും, ഒക്ടോ. 19-മുതല്‍ ഒക്ടോബര്‍ 28 –വരെ ന്യൂജേഴ്സിയിലെ സോമര്‍സെറ്റില്‍.
വിശുദ്ധ യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും, ഒക്ടോ. 19-മുതല്‍ ഒക്ടോബര്‍ 28 –വരെ ന്യൂജേഴ്സിയിലെ സോമര്‍സെറ്റില്‍.
സെബാസ്റ്റ്യൻ ആൻ്റണി
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുനാളും ഒക്ടോബർ 19 – മുതല്‍ ഒക്ടോബര്‍ 28 – വരെ ഭക്ത്യാദരപൂര്‍വ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ. ലിഗോറി ഫിലിപ്സ് കട്ടിയാകാരൻ അറിയിച്ചു.
ആഘോഷമായ ദിവ്യബലിയും, നൊവേനയും, തിരുശേഷിപ്പ് വണക്കവും എല്ലാദിവസവും വൈകിട്ട് 7.30 മുതല്‍ നടക്കും. പ്രധാന തിരുനാള്‍ ഒക്ടോബര്‍ 28- ന് ഞായറാഴ്ച രാവിലെ 9.30 ന് ആരംഭിക്കും.
2013 ഒക്ടോബര്‍ 17-നാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങുകള്‍ സോമർസെറ്റ് ദേവാലയത്തില്‍ നടന്നത്. ഓസ്ട്രിയയിലെ വിയന്നയില്‍ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തില്‍ വിയന്ന ആര്‍ച് ബിഷപ്പ് ക്രസ്സ്റ്റോഫ് ഷോണ്‍ ബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമര്‍ സെറ്റിലെ സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് അന്നത്തെ വികാരി ഫാ. തോമസ് കടുകപ്പിള്ളി ഏറ്റുവാങ്ങുകയും, ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പരസ്യ വണക്കത്തിനായി ദേവാലയത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു.
വിശുദ്ധ യൂദാശ്ശീഹായുടെ തിരുശരീരത്തിലെ അസ്ഥിയുടെ ഭാഗമാണ് ദേവാലയത്തില്‍ ലഭിച്ചിരിക്കുന്ന ഫസ്റ്റ് ക്ലാസ് വിഭാഗത്തിലെ തിരുശേഷിപ്പ്. നാളിതുവരെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അനേകര്‍ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുകയും, പ്രത്യേക പ്രാര്‍ത്ഥനകളിലൂടെ രോഗശാന്തിയും മറ്റ് പ്രത്യേക അനുഗ്രഹങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നതായി വിശ്വാസികള്‍ തന്നെ അറിയിക്കുന്നതായി വികാരി സാക്ഷ്യപ്പെടുത്തുന്നു.
ഒക്ടോബര്‍ 19 -ന് വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, ഇടവക വികാരി ഫാ.ലിഗോറിയുടെ മുഖ്യ കാർമ്മികത്വത്തില്‍ നടക്കും. ഇന്നത്തെ തിരുനാൾ ചടങ്ങുകൾക്ക് സെൻറ്.തെരേസ വാർഡ് നേതൃത്വം നൽകും.
20-ന് ശനിയാഴ്ച രാവിലെ 9:00-നുള്ള വിശുദ്ധ ദിവ്യബലിക്ക് ചിക്കാഗോ രൂപത മതബോധന കമ്മീഷന് ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ നേതൃത്വം നൽകും. തുടർന്ന് വിശുദ്ധന്റെ നൊവേനയും മറ്റു പ്രാർത്ഥനകളും നടക്കും.
ഇന്നേദിവസം മതാദ്ധ്യാപകര്‍ക്കുള്ള പ്രത്യക പരിശീലന ക്ലാസ്സുകളും നത്തപ്പെടും ക്ലാസ്സുകൾക്ക് റവ. ഡോ. ജോര്‍ജ് ദാനവേലില്‍ നേതൃത്വം നൽകും.
ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന വിശുദ്ധന്റെ നൊവേനയും, പ്രാർത്ഥനകൾക്കും വിവിധ വാർഡ് അംഗങ്ങൾ നേതൃത്വം നൽകും. പത്തൊമ്പതാം തിയതി സെൻറ്. തെരേസ വാർഡ്, ഇരുപതാം തിയതി സെൻറ്.മേരീസ് വാർഡ്, ഇരുപത്തിഒന്നാം തിയതി സെൻറ് .തോമസ് വാർഡ്, ഇരുപത്തിരണ്ടാം തിയതി സെൻറ്. ജോസഫ് വാർഡ്, ഇരുപത്തിമൂന്നാം തിയതി സെൻറ്. ജോർജ് വാർഡ്, ഇരുപത്തിനാലാം തിയതി സെൻറ്. ആൻ്റണി വാർഡ്, ഇരുപത്തഞ്ചാം തിയതി സെൻറ്. ജൂഡ് വാർഡ്, ഇരുപത്തിയാറാം തിയതി സെൻറ്. അൽഫോൻസാ വാർഡ്, ഇരുപത്തിഏഴാം തിയതി സെൻറ്. പോൾസ് വാർഡ് എന്നിങ്ങനെ ആണ് ക്രമപ്പെടുത്തിയിരിക്കുന്നത്.
വിശുദ്ധന്റെ പ്രധാന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ഒക്ടോബര്‍ 28-ന് ഞായറാഴ്ച രാവിലെ 9.30-ന് ചിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ. ജോയ്ആലപ്പാട്ടിന്റെ മുഘ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കും.
ദിവ്യബലിക്കു ശേഷം ലതീഞ്ഞു, വിശുദ്ധന്റെ രൂപം വഹിച്ചുകൊണ്ടുള്ള ആഘോഷപൂര്‍വ്വമായ പ്രദക്ഷിണവും, പ്രദക്ഷിണത്തിനുശേഷം തിരിശേഷിപ്പ് വണക്കവും, തുടര്‍ന്ന് നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും .
മിശിഹായുടെ വിശ്വസ്ത ദാസനും അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വി. യുദാശ്ശീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും, വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ ഇടവകാംഗങ്ങളേയും മറ്റ് തീര്‍ത്ഥാടകരേയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി വികാരിയച്ചനും, ട്രസ്റ്റിമാരും, സംഘാടകരും അറിയിച്ചു.
നിയോഗങ്ങള്‍ സമര്‍പ്പിക്കുന്നതിനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക :
മിനേഷ് ജോസഫ് (ട്രസ്റ്റി ) 201-978 9828,മേരിദാസൻ തോമസ് (ട്രസ്റ്റി) 201-912 6451, ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി ) 732-762 6744, സാബിൻ മാത്യൂ (ട്രസ്റ്റി ) 848-391-8461, ബിൻസി ഫ്രാൻസിസ് (കോര്‍ഡിനേറ്റര്‍), 908 -531 4034, ജോജോ ചിറയിൽ (കോര്‍ഡിനേറ്റര്‍) 732–215 4783,ജെയിംസ് പുതുമന (കോര്‍ഡിനേറ്റര്‍) 732-216 4783.
വെബ് : www.stthomsayronj.org