ഡാലസില്‍ ദീപാവലി ആഘോഷം ഒക്‌ടോബര്‍ 27-ന്.

ഡാലസില്‍ ദീപാവലി ആഘോഷം ഒക്‌ടോബര്‍ 27-ന്.

0
1279
   പി.പി. ചെറിയാന്‍.
ഡാലസ്: രണ്ടാമത് ഡാലസ് ഫെസ്റ്റിവല്‍ ഓഫ് ലൈറ്റ്‌സ് ഒക്ടോബര്‍ 27 ന് ഡാലസ് സൗത്ത് ഫോര്‍ക്ക് റാഞ്ചില്‍ നടത്തപ്പെടുന്നു.ഇന്റര്‍നാഷണല്‍ ഡാന്‍സ്, കണ്‍ട്രി മ്യൂസിക്ക്, ഫയര്‍വര്‍ക്‌സ് തുടങ്ങിയ വിവിധ പരിപാടികള്‍ ദീവാളി ആഘോഷങ്ങള്‍ക്ക് മാറ്റ് വര്‍ധിപ്പിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

അന്ധകാരത്തിന്മേല്‍ പ്രകാശത്തിന്റേയും തിന്മയുടെ മുമ്പില്‍ നന്മയുടേയും അജ്ഞതയുടെ മുമ്പില്‍ അറിവിന്റേയും വിജയത്തെ ആഘോഷിക്കുന്ന ഹൈന്ദവയുടെ പ്രധാന ഉത്സവമാണു ദീപാവലി. മിസ്റ്റിക് മണ്ഡലയും ഫണ്‍ ഏഷ്യയും സംയുക്തമായാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

ഇന്ത്യന്‍ വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവിധ ഭക്ഷണശാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 972 750 1419 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.11

Share This:

Comments

comments