പ്രവാസജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയായവരെ ആദരിച്ചു.

പ്രവാസജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയായവരെ ആദരിച്ചു.

0
309
    പി.പി. ചെറിയാന്‍.

ഷാര്‍ജ: കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് കുടിയേറി ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി മലയാളികളെ കുന്ദംകുളം ക്രിസ്ത്യന്‍ പ്രെയര്‍ ഫെലോഷിപ്പ് ആദരിച്ചു.ഒക്ടോബര്‍ 12 ന് ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ ചേര്‍ന്ന ഫെല്ലോഷിപ്പിന്റെ 20ാം വാര്‍ഷിക സമ്മേളനത്തില്‍ മലബാര്‍ സ്വതന്ത്ര്യ സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ സിറിള്‍മാര്‍ ബസേലിയോസ് അദ്ധ്യക്ഷന്‍ വഹിച്ചു.

പിന്നീട് വര്‍ഷങ്ങളില്‍ ദൈവം നമ്മെ നടത്തിയ വഴികളെ വിസ്മരിക്കരുതെന്നും, സമസൃഷ്ടങ്ങള്‍ക്ക് നന്മ ചെയ്തുകൊണ്ട് നന്ദിയുള്ളവരായിരിക്കണമെന്നും തിരുമേനി ഓര്‍മിപ്പിച്ചു

ചുരുക്കം ചിലരായി ആരംഭിച്ച കൂട്ടായ്മ വളര്‍ന്ന് പന്തലിച്ചു കൂടുതല്‍ ഫലങ്ങള്‍ പുറപ്പെടുവിപ്പിക്കുവാന്‍ കഴിയട്ടെ എന്നും തിരുമേനി ആശംസിച്ചു.ഫെല്ലോഷിപ്പ് സെക്രട്ടറി വില്‍സന്‍ പുലിക്കോട്ടില്‍ വര്‍ഗീസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സഖറിയ തോമസ്, ബാബു വര്‍ഗീസ്, സിലിന്‍ സൈമണ്‍, പി സി സൈമണ്‍, സി വി ജോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ഡെബിന്‍ തോമസ് സ്വാഗതവും, അബ്രഹാം ജോസഫ് നന്ദിയും പറഞ്ഞു.09

Share This:

Comments

comments