നോർത്ത് അമേരിക്കയിൽ നിർമിക്കുന്ന ആദ്യ ശിവഗിരി മഠത്തിന്റെ ഭൂമി പൂജ കർമം ഡാളസിൽ നിർവഹിച്ചു.

നോർത്ത് അമേരിക്കയിൽ നിർമിക്കുന്ന ആദ്യ ശിവഗിരി മഠത്തിന്റെ ഭൂമി പൂജ കർമം ഡാളസിൽ നിർവഹിച്ചു.

0
1164
 പി പി ചെറിയാൻ. 
ഡാളസ്:ഡാളസിൽ അമേരിക്കയിലെ ശിവഗിരി മഠത്തിനു ചരിത്ര മുഹൂർത്തം .നോർത്ത് അമേരിക്കയുടെ  ചരിത്രത്തിൽ  ആദ്യമായി  ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ ശിവഗിരി  മഠത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നിര്മികുവാൻ ഉദ്ദേശിക്കുന്ന ആശ്രമ സമുച്ചയത്തിന്റെ    ഭൂമി പൂജാ കർമം ഭക്‌തി നിർഭരമായ ചടങ്ങുകളോടെ ഒക്ടോബട് 11 നു വ്യാഴാഴ്ച നടത്തപ്പെട്ടു .ഡാളസ് നഗരത്തിനു സമീപമുള്ള ഗ്രാൻഡ് പ്രയറിയിലെ ആശ്രമ ഭൂമിയിൽ വെച്ച്  ഗുരുദേവവിവരിചിതമായ ഹോമമന്ത്രത്താൽ ശാന്തി ഹവനത്തോടും, മഹാഗുരുപൂജയോടും കൂടി നടത്തപ്പെട്ട പൂജ കർമ്മത്തിനു ധർമ്മ സംഘം  ട്രസ്റ്റ് എക്സിക്യൂട്ടീവ് ബോർഡ് അംഗം  ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമി മുഖ്യ കാർമികത്വം വഹിച്ചു .
ഡാളസ് ഫോർട്ട് വര്ത്ത മെട്രോപ്ലെക്സിൽ നിന്നും സമീപ  സ്ഥലങ്ങളിൽനിന്നും എത്തി ചേർന്ന   ഗുരുഭക്തരുടെ സാന്നിധ്യത്തിൽ നടന്ന  ചരിത്ര പ്രാധാന്യമുള്ള ഈ പരിപാവനമായ ചടങ്ങിൽ അമേരിക്കൻ ഐക്യ നാടുകളിലെ ന്യൂയോർക്, ഫിലാഡൽഫിയ, വാഷിംഗ്‌ടൺ, അരിസോണ, കാലിഫോർണിയ, ചിക്കാഗോ തുടങ്ങിയ നഗരങ്ങളിൽ നിന്നും വന്നെത്തിയ  പ്രതിനിധികളും പങ്കടുത്തിരുന്നു .
ജാതിയുടെയും, മതത്തിന്റെയും വർണ്ണത്തിന്റെയും പേരിൽ ദിനം തോറും കലുഷിതമായിക്കൊണ്ടിരിക്കുന്ന
ഈ ലോകത്തിനു ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻറെ ഏക ലോക  ദർശനങ്ങൾ ജാതി മത ഭാഷാ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവര്ക്കും പകർന്നു കൊടുക്കുകയും, ഗുരുദർശനത്തിൽ  അധിഷ്‌ഠിതമായ ഒരു തലമുറയെ വാർത്തെടുക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനു വേണ്ടി സ്ഥാപിക്കപ്പെടുന്ന ഈ ആശ്രമ സമുച്ചയം ശിവഗിരിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്നും ചടങ്ങിൽ സംസാരിച്ച ഗുരു പ്രസാദ് സ്വാമികൾ പറഞ്ഞു.

വടക്കേ അമേരിക്കയിൽ ഡാളസിലെ ഒരുപറ്റം സജ്ജനങ്ങളുടെ ഗുരുഭക്തിയുടെ നിറവും നിസ്വാർഥമായ സേവന സന്നദ്ധതയും കൊണ്ടാണ് ഈ ചരിത്രപരമായ ദൗത്യം ഡാലസിന്റെ മണ്ണിലേക്ക് എത്തിച്ചേർന്നത്. അതിനു ഡാളസ്സിലെ സജ്ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നും ഗുരുപ്രസാദ് സ്വാമികൾ കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഫോമ പ്രസിഡന്റ് ശ്രീ. ഫിലിപ്പ് (രാജു ) ചാമത്തിൽ , ശ്രീഗുരുവായൂരപ്പൻ ടെംപിൾ പ്രസിഡന്റ് ശ്രീ.രാമചന്ദ്രൻ നായർ, കെ എഛ് എൻ  എ  മുൻ പ്രസിഡന്റ് ശ്രീ. റ്റി എൻ നായർ,വേൾഡ് മലയാളി ഗ്ലോബൽ പ്രസിഡന്റ് ഗോപാലപിള്ള തുടങ്ങിയവർ ആശംസകൾ നേര്ന്നു.080910

Share This:

Comments

comments