സോഷ്യല്‍ സെക്യൂരിറ്റി 2.8 ശതമാനം വര്‍ധിപ്പിച്ച് ഉത്തരവിറക്കി.

സോഷ്യല്‍ സെക്യൂരിറ്റി 2.8 ശതമാനം വര്‍ധിപ്പിച്ച് ഉത്തരവിറക്കി.

0
1089
പി.പി ചെറിയാന്‍.

വാഷിങ്ടന്‍: സോഷ്യല്‍ സെക്യൂരിറ്റിയില്‍ 2.8 ശതമാനത്തിന്റെ വര്‍ധനവ് പ്രഖ്യാപിച്ചു സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പുറത്തിറക്കി. ഇതിന്റെ ആനുകൂല്യം 67 മില്യന്‍ അമേരിക്കക്കാര്‍ക്ക് ലഭിക്കും. 2012 നുശേഷം ഒറ്റയടിക്ക് 2.8 ശതമാനം വര്‍ധിപ്പിക്കുന്നത് ആദ്യമായാണ്.

2019 ജനുവരി മുതലാണ് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നത്.പുതിയ ഉത്തരവനുസരിച്ചു പ്രതിമാസം 1461 ഡോളര്‍ ലഭിക്കുന്നവര്‍ക്ക് 39 ഡോളറും, 2861 ഡോളര്‍ ലഭിക്കുന്നവര്‍ക്ക് 73 ഡോളറിന്റേയും വര്‍ദ്ധനവ് ലഭിക്കും. വാര്‍ഷീക കോസ്റ്റ് ഓഫ് ലിവിങ്ങ് അടിസ്ഥാനമാക്കിയാണ് വര്‍ധന. 2018 ല്‍ 2 ശതമാനവും 2017 ല്‍ 0.3 ശതമാനവും 2016 ല്‍ 0 ശതമാനവുമാണ് വര്‍ധിപ്പിച്ചിരുന്നത്.

കൂടുതല്‍ വിവരങ്ങള്‍ my Social Securtiy വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.അമേരിക്കയില്‍ 175 മില്യണ്‍ ജീവനക്കാരാണ് സോഷ്യല്‍ സെക്യൂരിറ്റി പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

നവംബറില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങളില്‍ പ്രഖ്യാപിച്ച വര്‍ദ്ധനവ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share This:

Comments

comments