ജോസഫ് തോമസ് പുതിയാമഠം (71) നിര്യാതനായി.

ജോസഫ് തോമസ് പുതിയാമഠം (71) നിര്യാതനായി.

0
1398

ജോയിച്ചന്‍ പുതുക്കുളം.
ന്യു യോര്‍ക്ക്: ജോസഫ് തോമസ് പുതിയാമഠം (ഔസേപ്പച്ചന്‍ പുതിയാമഠം, 71), ന്യൂയോര്‍ക്കിലെ ഹേസ്റ്റിംഗ്‌സില്‍ ഒക്ടോബര്‍ 11 നു നിര്യാതനായി.

കത്തോലിക്കാ വിശ്വാസത്തിന്റെ വക്താവായിരുന്ന ജോസഫ് പുതിയാമഠം ഇന്ത്യന്‍ സമൂഹത്തെ ഒന്നിച്ചു നിര്‍ത്തുവാനും, അവരുടെ ക്ഷേമത്തിന് വേണ്ടിയും പ്രവര്‍ത്തിച്ചു. 1984 ല്‍ ഇന്ത്യ കാത്തലിക്ക് അസോസിയേഷന്റെ പ്രസിഡന്റ്ആയിരുന്നു.

കത്തോലിക്ക മലയാളി നൊവേന കൂട്ടായ്മ 1984ല്‍ അദ്ധേഹത്തിന്റെ വസതിയിലാണു ആരംഭിച്ചത്.
മലയാളി കത്തോലിക്കാ സമൂഹത്തിന്റെ കലാ, കായിക ഉന്നമനങ്ങള്‍ക്കു വേണ്ടിയും, സാമൂഹ്യ സേവനത്തിലും അതീവ തല്പരനായിരുന്നു. വിവിധാവശ്യങ്ങള്‍ക്കു വേണ്ടി നിരവധി ധനശേഖരണ പരിപാടികള്‍ക്കു ചുക്കാന്‍ പിടിച്ചു.വിദ്യാഭാസത്തിനു വളരെയധികം പ്രാധാന്യം നല്‍കി. അതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കുകയും ഉന്നത വിദ്യാഭാസം നേടാന്‍ സഹായിക്കുകയും ചെയ്തു

നിരവധി വൈദിക വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്തു. മക്കള്‍ ഉപേക്ഷിച്ച അനവധി മാതാപിതാക്കളെ പരിരക്ഷിച്ചു. ദീനദയാലുവും, മറ്റുള്ളവരെ സഹായിക്കാന്‍ സദാ സന്നദ്ധനുമായിരുന്നു.

തോമസ് ജേക്കബ് പുതിയാമഠത്തിന്റെയും മറിയാമ്മയുടെയും (ചിന്നമ്മ) 7 മക്കളില്‍ ഏറ്റവും ഇളയ പുത്രനായി മേയ് 7, 1947 ല്‍ ആലപ്പുഴ ജില്ലയില്‍ ചമ്പക്കുളത്തു ജനിച്ചു.

വിദ്യാഭാസത്തിനു ശേഷം മുംബൈയില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി ചെയ്യുമ്പോള്‍ 1972ല്‍ മൂവാറ്റുപുഴ സ്വദേശിനി കുറ്റിയറ വീട്ടില്‍ വര്‍ക്കിയുടെയും റോസമ്മയുടെയും മകള്‍ ഏലിയാമ്മ വര്‍ക്കിയെ വിവാഹം കഴിച്ചു. 1973 ല്‍ ന്യൂയോര്‍ക്കിലേക്ക് കുടിയേറി. ന്യൂയോര്‍ക്കിലെ മോഡേണ്‍ ആര്‍ട്ട് മ്യൂസിയത്തില്‍ 30 വര്‍ഷം സേവനം ചെയ്തു.

മക്കള്‍: മേരി, ടോം, റോസി, അല്‍ഫോന്‍സാ
മരുമക്കള്‍: ജോപ്‌സി, ലിന്‍സി, ജെയ്‌സണ്‍, മാത്യു

പേരക്കുട്ടികള്‍ : സഞ്ജന, ലുക്ക്, സെറീന, ജൂലിയ, ഏവാ, ജോസഫ് , സ്‌നേഹ, ലിലി, ആന്തണി ഗബ്രിയേല്‍, ഗ്രേസ്.

സഹോദരങ്ങള്‍ : ത്രേസിയാമ്മ, അന്നമ്മ, അപ്പച്ചന്‍ (പരേതര്‍), കുട്ടിയമ്മ, ആനിയമ്മ, അമ്മിണി.

ശവസംസ്കാരച്ചടങ്ങുകള്‍ :
പൊതുദര്‍ശനം: ഒക്ടോബര്‍ 14, ഞായര്‍ 3 മുതല്‍ 8 വരെ
പ്ലെസന്റ് മേനര്‍ ഫ്യൂണറല്‍ ഹോം , 575 കൊളംബസ് അവന്യൂ, തോണ്‍വുഡ,് ന്യൂയോര്‍ക്ക്

സംസ്ക്കാര ശുശ്രൂഷ: ഒക്ടോബര്‍ 15 തിങ്കള്‍, രാവിലെ 11 മണി: യോങ്കേഴ്‌സിലെ സെയിന്റ് ആന്തണി ചര്‍ച്ച്, 10 സ്ക്വയര്‍ അവന്യു, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്10703

ശവസംസ്കാരം: മൗണ്ട് കാല്‍വരി സെമിത്തേരി, 575 ഹില്‍സൈഡ് അവന്യു, വൈറ്റ് പ്ലെയിന്‍സ്, ന്യൂയോര്‍ക്ക്

ജോസഫ് തോമസ് പുതിയാമഠത്തിന്റെ നിര്യാണത്തില്‍ ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍ പ്രസിഡന്റ് ജോഫ്രിന്‍ ജോസ് അനുശോചിച്ചു. തീക്ഷ്ണ വിശ്വാസത്തിനുടമയായിരുന്ന അദ്ധേഹം എല്ലാവര്‍ക്കും മാത്രുകയായിരുന്നുവെന്നു ജോഫ്രിന്‍ ചൂണ്ടിക്കാട്ടി.

Share This:

Comments

comments