അമ്മാമ്മയുമായുള്ള സിനിമാ കാണല്‍.(അനുഭവ കഥ)

അമ്മാമ്മയുമായുള്ള സിനിമാ കാണല്‍.(അനുഭവ കഥ)

0
624

മില്ലല്‍ കൊല്ലം.

എന്റെ അമ്മാമയുമായി അധികം സിനിമകൾ ഒന്നും കാണാൻ പോയിട്ടില്ല. എന്ന് പറഞ്ഞാൽ അമ്മാമയും അമ്മയുമൊന്നും അങ്ങനെ സിനിമാ കാണുന്നവർ അല്ലായിരുന്നു. എന്നാൽ എനിയ്ക്ക്‌ അറിയാം അന്നത്തേ കാലത്ത്‌ വീട്ടിൽ കഞ്ഞിവയ്ക്കാൻ അരിയില്ലാത്തവർ പോലും കടം വാങ്ങി സിനിമയ്ക്ക്‌ പോകുമായിരുന്നു. അതാണു.
അമ്മാമയുമായി മൂന്ന് സിനിമകളാണു ഞാൻ കണ്ടിട്ടുള്ളത്‌. ഒടുവിൽ കണ്ടത്‌ തെമ്മാടി വേലപ്പൻ ആയിരുന്നു. ആ സിനിമ മയ്യനാട്‌ ജവഹറിൽ വന്ന് മൂന്ന് ആഴ്ച്ചയോളം ഓടി. അന്ന് പലരും പറയുമായിരുന്നു തെമ്മാടി വേലപ്പന്റെത്‌ കാണാൻ ഭയങ്കര ആൾ എന്ന്. ഈ പറയുന്നതിന്റെ അർത്ഥം ഒന്നും അന്ന് അറിയില്ല. അങ്ങനെ മൂന്നാമത്തേ ആഴ്ച്ചയിൽ ഞാനും അമ്മാമയുമൊക്കെയായി തെമ്മാടി വേലപ്പൻ കാണാൻ പോയി. വലിയ തിരക്കായിരുന്നു. അമ്മാമ ടിക്കറ്റ്‌ എടുത്ത്‌ ഓരോരുത്തരുടെയും കയ്യിൽ തരുന്ന സമയം ഒരു പഹയൻ വന്ന് എന്റെ റ്റിക്കറ്റും തട്ടിപ്പറിച്ചു കൊണ്ട്‌ ഒരോട്ടം. ഞാൻ ആകേ വിഷമിച്ചു. പക്ഷേ അമ്മാമ അവനെ ഓടിച്ചിട്ട്‌ പിടിച്ച്‌ ടിക്കറ്റ്‌ വാങ്ങി കൊണ്ട്‌ തന്നു. അങ്ങനെ ആ സിനിമ കണ്ടു.
അതിനു മുൻപ്‌ കണ്ട സിനിമ എനിയ്ക്ക്‌ ഞാൻ സ്വന്തം അതും നല്ലൊരു സിനിമയായിരുന്നു. ശ്രീ മധു അതിൽ സംസാരിയ്ക്കാൻ കഴിയാത്ത ആളായാണു അഭിനയിച്ചത്‌.
എന്റെ അമ്മയും അതുപോലെ ആയിരുന്നു സിനിമകൾ കാണുന്ന കൂട്ടത്തിൽ അല്ലായിരുന്നു. എന്റെ അമ്മയുടെ കല്ല്യാണം കഴിഞ്ഞിട്ട്‌ അഛനുമായി പോയി കണ്ടത്‌ ഒരു സിനിമയാണു. കണ്ടം വെച്ച കോട്ട്‌. അതും കൊട്ടിയം ആനന്ദ തീയറ്ററിൽ. ആ തീയറ്റർ പിന്നെ അടച്ചു പൂട്ടുകയാണു ഉണ്ടായത്‌. വിധി എന്ന് പറഞ്ഞാൽ മതി വർഷങ്ങൾക്ക്‌ ശേഷം കൊട്ടിയം അപ്സരാ മെഡിക്കൽസിൽ ഞാൻ ജോലി ചെയ്യുമ്പോൾ അതിനോട്‌ ചേർന്ന കെട്ടിടം ആയിരുന്നു ആനന്ദ തീയറ്റർ. തീയറ്റർ പ്രവർത്തനം അല്ലെങ്കിലും അന്നും അവിടെ കണ്ടം വെച്ച കോട്ടിന്റെയും മറ്റും നോട്ടീസ്‌ ഉണ്ടായിരുന്നു.
ആ തീയറ്റർ ഉണ്ടായിരുന്ന കാലത്ത്‌ അവിടെ ഫിലിം ഓടിച്ചിരുന്നത്‌ ഒരു നാണു ഏട്ടൻ ആയിരുന്നു. അദ്ദേഹം കടയിൽ വരും മരുന്നു വാങ്ങാൻ. അപ്പോൾ എന്റെ കൂടെ ജോലി ചെയ്യുന്ന സ്മാൾ പറയും. ഒരു കാലത്ത്‌ നാണു ഏട്ടൻ പറയുന്നത്‌ കണക്കിനു അഭിനയിച്ചില്ലെങ്കിൽ നസീറിനെയും സത്യനെയും ഷീലയേയും ജയഭാരതിയുമൊക്കേ നാണു ഏട്ടൻ വെട്ടിക്കളയുമായിരുന്നു.
എന്തായാലും വിധി എന്ന് പറയട്ടേ അമ്മയും അഛനും ആനന്ദയിൽ കണ്ടം വച്ച കോട്ടാണു കണ്ടതെങ്കിൽ. എന്റെ കല്ല്യാണം കഴിഞ്ഞിട്ട്‌ ആദ്യം ഭാര്യയുമായി പോയി കാണുന്ന സിനിമ കൊട്ടിയം വിനോദിൽ. വെണ്ടർ ഡാനിയൽ സ്റ്റേറ്റ്‌ ലൈസൻസി ആയിരുന്നു
എനിയ്ക്ക്‌ ഓർമ്മയായിട്ട്‌ ആദ്യമായി അമ്മാമയുമായി പോയി കാണുന്ന സിനിമയാണു. സ്വാമിയപ്പൻ.
ഇതിലെ ഓരോ രംഗങ്ങളും വരുമ്പോൾ അമ്മാമയോക്കേ എഴുന്നേറ്റ്‌ നിന്ന് സ്വാമിയേ ശരണമയ്യപ്പ എന്ന് വിളി ആയിരുന്നു. അതാണു വിശ്വാസം.
തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമി എന്ന ഗാനം ഒരു പക്ഷേ ഇനി മാറ്റി എഴുതേണ്ടി വരും.

Share This:

Comments

comments