ഗ്ലാഡ്‌സണ്‍ വര്‍ഗീസിനെ സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് കമ്മീഷണറായി ഗവര്‍ണര്‍ വീണ്ടും നിയമിച്ചു.

0
840

 

ജോയിച്ചന്‍ പുതുക്കുളം.

ഷിക്കാഗോ: ഇല്ലിനോയ്‌സ് സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് കമ്മീഷണറായി കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സേവനത്തിനുശേഷം വീണ്ടും അഞ്ചു വര്‍ഷത്തേക്കുകൂടി ഇല്ലിനോയ്‌സ് ഗവര്‍ണ്ണര്‍ ബ്രൂസ് റൗണ്ണര്‍ നിയമിച്ചു. ഇല്ലിനേയ്‌സ് സ്റ്റേറ്റിലുള്ള കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ അപാകതകള്‍, സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് എക്‌സാം എന്നിവയുടെ ചുമതല ഈ ബോര്‍ഡിനാണ്. 2013-ല്‍ ഇല്ലിനോയ്‌സ് ഗവര്‍ണറായിരുന്ന പാറ്റ് ക്യൂന്‍ ആണു ആദ്യമായി ഈ ബോര്‍ഡിലേക്ക് ഗ്ലാഡ്‌സണ്‍ വര്‍ഗീസിനെ നിയമിച്ചത്.

അമേരിക്കയിലെ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മെക്കാനിക്കല്‍ എജിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും, പെര്‍ഡ്യൂവില്‍ നിന്നുതന്നെ ഓപ്പറേഷന്‍സ് മാനേജ്‌മെന്റില്‍ എം.ബി.എയും നേടിയ ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അമേരിക്കയിലെ എട്ടു ബില്യന്‍ ഡോളര്‍ കമ്പനിയായ വെസ്റ്റിംഗ് ഹൗസ് കോര്‍പറേഷന്റെ ഡിവിഷണല്‍ ഡയറക്ടര്‍ കൂടിയാണ്. അമേരിക്ക, മെക്‌സിക്കോ, കാനഡ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലുള്ള ചില പ്ലാന്റുകളുടെ ചുമതലയും വഹിക്കുന്നുണ്ട്.

സാമൂഹിക-രാഷ്ട്രീയ- സാമുദായിക രംഗങ്ങളില്‍ വളരെയധികം ചുമതല വഹിച്ചിട്ടുള്ള ഗ്ലാഡ്‌സണ്‍ ഗ്ലോബര്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) ഷിക്കാഗോ റീജിയന്റെ ചെയര്‍മാന്‍, പ്രസിഡന്റ്, മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ്, ഐ.എന്‍.ഒ.സി ഷിക്കാഗോയുടെ പ്രസിഡന്റ്, ഫോമ ജനറല്‍ സെക്രട്ടറി, ഇന്‍ഡോ- അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്റെ സെക്രട്ടറി, എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചിക്കാഗോ ചര്‍ച്ചസിന്റെ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Share This:

Comments

comments