30 വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കിയ ഐഎപിസിയുടെ മാതൃക അനുകരണീയം: പി. ശ്രീരാമകൃഷ്ണന്‍. 

30 വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കിയ ഐഎപിസിയുടെ മാതൃക അനുകരണീയം: പി. ശ്രീരാമകൃഷ്ണന്‍. 

0
447
   പി.പി. ചെറിയാന്‍.

അറ്റ്‌ലാന്‍റ: അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന് വിവിധ തലങ്ങളില്‍ കഴിവുതെളിയിച്ച 30 വിദ്യാര്‍ഥി- വിദ്യാര്‍ത്ഥിനികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്ത ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബിന്‍റെ മാതൃക മറ്റു സംഘടനകള്‍ക്കും അനുകരണീയമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

അറ്റ്‌ലാന്റയില്‍ 5,6,7,8 തീയതികളിലായി നടത്തപ്പെട്ട ഇന്തോ- അമേരിക്കന്‍ പ്രസ് ക്ലബിന്റെ സമാപന സമ്മേളനത്തിലാണ് അവാര്‍ഡ് വിതരണ ചടങ്ങ് നടന്നത്. ഇന്ത്യന്‍ വംശജരായ കായികം, നേതൃപാടവം, കലകള്‍, സാമൂഹ്യ പ്രവര്‍ത്തനം, പാഠ്യവിഷയങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാര്‍ത്ഥികള്‍ക്കാണ് 500 ഡോളര്‍ വീതം ക്യാഷ് അവാര്‍ഡ് നല്‍കുന്നതെന്ന് ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു. സ്റ്റീഫന്‍ ഫൗണ്ടേഷനും, സെന്റ് മേരീസ് എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുമാണ് ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തത്.

ഈവര്‍ഷം അറ്റ്‌ലാന്റാ- മെട്രോപ്പോളിറ്റന്‍ ഏരിയയില്‍ താമസിക്കുന്നവരെ മാത്രമാണ് മെറിറ്റ് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുത്തതെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ 50 പേര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുമെന്നും ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍ പറഞ്ഞു. അറ്റ്‌ലാന്റാ ചാപ്റ്റര്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ അനില്‍ അഗസ്റ്റിനും ബോര്‍ഡ് മെംബര്‍ സുനില്‍ ജെ. കൂഴമ്പാലയുമാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

അമേരിക്കയില്‍ കഴിയുന്ന കഴിവുള്ള ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികളെയും മാധ്യമ പ്രവര്‍ത്തകരേയും പ്രോത്സാഹിപ്പിക്കുകയെന്നതാണ് തങ്ങള്‍ ഏറ്റെടുത്ത പ്രധാന ദൗദ്യമെന്ന് ഐഎപിസി സ്ഥാപകനും ബോര്‍ഡ് ഓഫ് ഡയറക്ടറുമായ ജിന്‍സ്‌മോന്‍ സഖറിയ പറഞ്ഞു.030405

Share This:

Comments

comments