രഞ്ജിനി പ്രദീപ്.(Street Light fb Group)
“യൗവ്വനയുക്തയാം പെണ്ണിന്നലങ്കാരം
ആണൊരുത്തൻ ചാർത്തുമൊരു പൊൻതാലി
നിറപറ മധ്യത്തിൽ നിലവിളക്കിൻ സാക്ഷി
വായ്ക്കുരവയ്ക്ക് അകമ്പടിയായിട്ട് മംഗല്യസൂത്രമൊന്നെൻ കഴുത്തിൽ വീണു..!
ആയിരമായിരം അനുഗ്രഹാശിസ്സുകൾ പൂമഴയായി പൊഴിഞ്ഞു വീണു..!
വദനത്തിലായിരം സൂര്യചന്ദ പ്രഭ
മിഴികളിൽ നാണത്തിൻ കുഞ്ഞലകൾ
എന്നിലുണ്ടായൊരാ ആത്മീയനിർവൃതി
ഇടനെഞ്ചിൽ തുടിതാള സംഗമങ്ങൾ..!
നിറനാഴി സ്വപ്നങ്ങൾ കണികണ്ടുണരുവാൻ സുഖദു: ഖ സമ്മിശ്ര വികാരങ്ങൾ പങ്കിട്ട്
പുത്തൻ തലമുറയെ വാർത്തെടുത്തീടുവാൻ
എന്നും കിനാവിലെന്നുള്ളിൽ തെളിയുന്ന മംഗളദീപം കൊളുത്താൻ മണ്ണിലെ മൺകൂര മുറ്റത്തു നിന്ന് ഞാൻ മംഗല്യ സൂത്രം കിനാവ് കാണും…!