മീഡിയ പ്ലസിന് അവാര്‍ഡ്.

മീഡിയ പ്ലസിന് അവാര്‍ഡ്.

0
320

അഫ്സല്‍ കിലായില്‍.

ദോഹ : യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ വണ്‍ ഗ്ലോബല്‍ മീഡിയ പബ്ലിഷേഴ്‌സിന്റെ 2018 ലെ ഖത്തറിലെ മോസ്റ്റ് ഔട്ട്‌സ്റ്റാന്റിംഗ് അഡൈ്വര്‍ട്ടൈസിംഗ് & ഈവന്റ് മാനേജ്‌മെന്റ് കമ്പനിക്കുള്ള പുരസ്‌കാരം മീഡിയ പ്ലസിന്
ഗള്‍ഫ് വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് സംരംഭകരുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കുന്ന ബിസിനസ് കാര്‍ഡ് ഡയറക്ടറി, കല മാനവ സംസ്‌കൃതിയുടെ സംരക്ഷണത്തിനും വളര്‍ച്ചാവികാസത്തിനുമുതകുന്നതായിരിക്കണമെന്ന കാഴ്ച്ചപ്പാടോടെയുള്ള വിവിധ ഈവന്റ് മാനേജ്‌മെന്റ് പരിപാടികള്‍, ഖത്തറിലെ ശ്രദ്ധേയരായ മലയാളികളെ പരിചയപ്പെടുത്തുന്ന ഖത്തര്‍ മലയാളി മാന്വല്‍, ഖത്തറിലെ വ്യാപാര രംഗത്ത് ശ്രദ്ധേയരായ മലയാളികളെ പരിചയപ്പെടുത്തുന്ന വിജയമുദ്ര, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്ക് സ്‌നേഹ സന്ദേശം കൈമാറാനും, ഈദിന്റെ ചൈതന്യം നിലനിര്‍ത്താനും സഹായകരമായ പെരുന്നാള്‍ നിലാവ്, സാമൂഹ്യ രംഗത്ത് പ്രധാനപ്പെട്ട എല്ലാ ദിനങ്ങളിലും സംഘടിപ്പിക്കുന്ന പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍, എന്നിവയാണ് മീഡിയ പ്ലസിനെ തേടി ഈ അംഗീകാരമെത്താന്‍ കാരണമായത്.
ഏത് മേഖലയിലും അനുകരണങ്ങള്‍ ഒഴിവാക്കി പുതുമകള്‍ അവതരിപ്പിച്ചാല്‍ അത് സ്വീകരിക്കുമെന്നാണ് ഈ അംഗീകാരങ്ങള്‍ തെളിയിക്കുന്നതെന്ന് മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

Share This:

Comments

comments