ഡാലസ്സ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അയ്യപ്പ സംരക്ഷണ നാമ ജപം നടത്തുന്നു.

ഡാലസ്സ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അയ്യപ്പ സംരക്ഷണ നാമ ജപം നടത്തുന്നു.

0
244

 സന്തോഷ്‌പിള്ള.

ഡാലസ്സ്:ലോകത്താകമാനം  നടക്കുന്ന ശബരിമല സംരക്ഷക  പ്രവർത്തനങ്ങളുടെ  ഭാഗമായി ഡാലസിലെ ശ്രീ  ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഒക്ടോബർ 13 ന്  അയ്യപ്പ  നാമ  ജപംനടത്തുന്നു.  3500  ശാഖകളുള്ള  അഖില ലോക അയ്യപ്പ സേവാ സംഘത്തിന്റെ  പരിപൂർണ പിന്തുണയുമായി, നാമജപം  ലോകമെമ്പാടും വ്യാപിപ്പിക്കുന്നതായിരിക്കും.അമേരിക്കയിലെ, ഷിക്കാഗോ, ന്യൂ യോർക്ക് , ലോസ് ആഞ്ചലസ്‌, ടാമ്പാ, ജാക്സൺവിൽ, ഹൂസ്റ്റൺ, സെന്റ്‌ ലൂയിസ്  എന്നീ സ്ഥലങ്ങളിലെ അയ്യപ്പ ഭക്തന്മാർ ഈ പ്രാർത്ഥനായജ്ഞത്തിൽ പങ്കാളികളാകുന്നുണ്ട് .  ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളുംസംരക്ഷിക്കുവാനും, ക്ഷേത്ര വിശ്വാസികളുടെ  അവകാശങ്ങൾ പുനഃസ്ഥാപിക്കുവാനും,  ഇതിനുമുമ്പ്  കണ്ടിട്ടില്ലാത്ത  ഭക്ത ജന പങ്കാളിത്തമാണ്  സംഭവിച്ചിരിക്കുന്നതെന്ന്  കേരളഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രൻ നായർ അറിയിച്ചു . ലോകത്തിന്റെ  വിവിധഭാഗങ്ങളിലുള്ള അയ്യപ്പ  ഭക്തന്മാർ ഒത്തു ചേർന്ന്  ശബരിമല സംരക്ഷക പ്രവർത്തങ്ങളിൽപങ്കാളികളാവാൻ കേരള ഹിന്ദു സൊസൈറ്റി ട്രസ്റ്റി ബോർഡ്  ചെയർമാൻ കേശവൻ നായർഅഭ്യർത്ഥിച്ചു.

Share This:

Comments

comments