ജോയിച്ചന്‍ പുതുക്കുളം.
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഇരട്ട സഹോദരങ്ങളായ വിശുദ്ധ ഗര്‍വ്വാസീസന്റെയും വി. പ്രോത്താസീസന്റെയും തിരുനാളും ഇരട്ട സംഗമവും സംയുക്തമായി ആഘോഷിച്ചു. ഒക്ടോബര്‍ ഏഴാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ ബലിയോടെയാണ് തിരുനാള്‍ആഘോഷവും അതിനോടനുബന്ധിച്ച് ഇരട്ട സംഗമവും സംഘടിപ്പിച്ചത്.
ഇടവക വികാരി റവ.ഫാ. തോമസ് മുളവനാല്‍ വിശുദ്ധ ബലിയിലും തുടര്‍ന്ന് നടന്ന തിരുകര്‍മ്മങ്ങളിലും മുഖ്യകാര്‍മികനായിരുന്നു. ഇടവക ദേവാലയത്തിലെ ഇരുപത്തിയൊന്ന് ഇരട്ട സഹോദരങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു . രാവിലെ 9.45ന് ആരംഭിച്ച പ്രൊസഷനില്‍ വര്‍ണപ്പകിട്ടാര്‍ന്ന ഒരെ ജോഡി വസ്ത്രങ്ങള്‍ അണിഞ്ഞ് ഇരുനിരയായി അണിനിരന്ന ഇരട്ട സഹോദരങ്ങള്‍ കാഴ്ച വസ്തുക്കള്‍ അടങ്ങിയ താലവുമേന്തി ബലിപീഠത്തിനരികെയെത്തി കാഴ്ചവസ്തുക്കള്‍ സമര്‍പ്പിച്ചു.
പുതുമയാര്‍ന്ന ഒരുക്കത്തോടെ ആദ്യമായി സെ.മേരീസ് ദേവാലയത്തില്‍ നടത്തിയ ഇരട്ടസംഗമം ഇടവക ജനങ്ങള്‍ക്കിതൊരു നവ്യാനുഭവമായിരുന്നു. സംഗമത്തില്‍ പങ്കെടുത്ത എല്ലാ ഇരട്ട സഹോദരങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കി ഇടവക ഇവരെ ആദരിച്ചു.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.