മോഹം.(കവിത)

മോഹം.(കവിത)

0
602
dir="auto">
പ്രഭാ ബാലൻ.(Street Light fb Group)
അതിമോഹത്തിന്റെ ആവേശത്തിൽ
മതിമറക്കുന്ന മനുഷ്യൻ
മഹത്തുക്കളുടെ മഹനീയതയ്ക്ക്
കളങ്കമേകിടുന്ന ചിന്തയ്ക്കടിമയാകുന്നു
വിശ്വസ്തതയുടെ നിഴലിൽ
തല ചായ്ച്ചുറങ്ങുന്നു
സുഖവുഷുപ്തിയിൽ
കൂടെ ശയിക്കുന്നോർ ചതിക്കുമ്പോഴും
വിശ്വാസത്തിന്റെ മേൽ
ആഴ്ന്നിറങ്ങിയ കത്തിമുന ആഴ്ത്തി
ചോരകണ്ടറച്ച വളോ ഇവൾ
മനുഷ്യനോ ക്രൂരയാമിവൾ
ചതിയുടെ മൂർദ്ധന്യത്തിൽ
സ്നേഹത്തിന്റെ വിലയറിയാതെ
കാമവെറിക്കായ് വാളെടുക്കുന്നു
ശിരച്ഛേദം ചെയ്യുന്നു
മനസ്സിന്റെ മദമിളകിയാൽ
മദിക്കുന്ന മനുഷ്യനെ
ചങ്ങല കണ്ണികളിൽ പൂട്ടുക
സുരക്ഷിതത്വം അതു തന്നെയല്ലേ
ഗൂഢ ചിന്തകൾ നിഗൂഢമായ്
കിരാത കരങ്ങൾ മഴുവേന്തി
സൂക്ഷിക്കുക അവനവൻ
അല്ലെങ്കിൽ ജീവൻ ബലിക്കല്ലിൽ

Share This:

Comments

comments