ഡാളസില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് ഒക്ടോബര് 20-ന്.

ഡാളസില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് ഒക്ടോബര് 20-ന്.

0
944
>   പി.പി. ചെറിയാന്‍.
ഡാളസ്: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒക്ടോബര് 20 ന് ഡാളസ്സില്‍ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍്തത് ടെക്സ്സ് സംഘടനയുടെ  സഹകരണത്തോടെ റിച്ചാർഡ്സനിലാണു   വിസ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.Address (701 N Central Expressway . suite 5 ,Richardson , Dallas 75080 )
2018 ഒക്ടോബര് 20 ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകീട്ട് 4 വരെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട്, ഓ.സി.ഐ.കാര്‍ഡ്, പേരു പുതുക്കല്‍ തുടങ്ങിയവര്‍ക്കുള്ള പൂരിപ്പിച്ച അപേക്ഷകള്‍ പരിശേധിച്ചു നല്‍കും. ഈ അപേക്ഷകള്‍ സി.കെ.ജി.എസ്.(ഹൂസ്റ്റണ്‍) ഓഫീസിലേക്കു അയച്ചു കൊടുത്താല്‍ കാലതാമസം ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പൗരന്മാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ഉദ്യോഗസ്ഥര്‍ നല്‍കും.മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടുക. ഫോണ്‍: 972 790 1498, 972 234 4268.020204

Share This: