മരക്കൂണുകൾ.(കവിത)

മരക്കൂണുകൾ.(കവിത)

0
446
സജിമോന്‍ സജി.(Street Light fb Group)
നിദ്രയാം പട്ടുനൂൽ പാകുമ്‌പുതപ്പിന്റെ-
യറ്റത്തു മൂടിയുറങ്ങീടുമ്പോൾ
കാനനസ്വപ്നവും പേറിക്കൊണ്ടെത്തിയാ-
കാഞ്ചനക്കൂട്ടിൽ തനിച്ചിരിക്കേ !
വന്നവളെൻപ്രേമകാമിനി കാവ്യത്തി-
ലോരോയിടത്തുമായ്‌ ജീവനായോൾ,
മുട്ടിവിളിച്ചെന്റെ നിദ്രയാം പട്ടില്‌നി-
ന്നെത്തിമിഴികൾ തുടച്ചുനീക്കി !
വിണ്മൊഴിയാം മഹാറാണിയെൻ കാവ്യത്തിൽ
പൊൻപ്രഭതൂകും  പുലരിയാവാൻ,
പച്ചിലത്തുമ്പികൾ ചിത്രം വരയ്ക്കുന്നൊ-
രെന്‌കാവ്യ നർത്തകീ രൂപമാവാൻ !
പൊട്ടിവീണാമഹാ കാവ്യപ്രപഞ്ചത്തിൽ
ഈരേഴഴകുള്ളെൻ മാരിവില്ലും
കണ്ണുതുറന്നു പരതുമ്പോളെൻ സഖീ-
കാണാത്തൊരുകര തേടീടുന്നൂ !
ഉള്ളകമൊന്നു കരഞ്ഞതോ കൺകുളിർ
വന്മഴതീർത്തൂ പ്രളയമായി ,
മാപ്പുചോദിക്കുന്നു മല്‌സഖീയെൻപ്രിയ-
കാവ്യമേ നിന്നേ മറന്നീടില്ലാ !!
സ്വപ്നം ,മരിച്ചശരീരത്തിൽ നൃത്തമാടുമ്പോൾ യാഥാർത്ഥ്യം പിണങ്ങിപ്പോകും…

(വൃത്തം ……മഞ്ജരി)

Share This:

Comments

comments