ആരാണു ഭ്രാന്തൻ. (കവിത)

ആരാണു ഭ്രാന്തൻ. (കവിത)

0
471
dir="auto">
റിഷ്കെ ചരിതം. (Steet Light fb Group)
ശരികളെ തെറ്റും
തെറ്റിനെ ശരികളുമാക്കി
യീവണ്ണം കാത്തിരുപ്പു ഞാൻ
അറിഞ്ഞതുമതിയെന്നു ചൊല്ലി തരുവാനുള്ളൊരു പരനുടെ സ്വഭാവപത്രത്തിനായ്.
എന്നിലെയെന്നെയറിയുന്നതവനല്ലൊ
വരിക ചൊല്ലുവാൻ മടിക്കാതെയോരോരുത്തരും.
അറിയപ്പോകാത്തയെൻ ഭ്രാന്തിനെ
കൂടിയചർച്ചകൾ കൂടാതെ
പറഞ്ഞേറ്റം ഫലിപ്പിച്ചീടുക .
പരിഹസിച്ചീടാതെയേറ്റം
അനുഗ്രഹിച്ചയച്ചീടുകയെന്നെ.
വർക്കത്തില്ലാ ജന്മമെന്നതു മാത്രം
കേൾപ്പാൻ മനബലം തെളിഞ്ഞീടുകില്ല.
ഗുണം വരികയില്ലെനിക്കെന്നു പലവുരു
ചൊല്ലുവാൻ വഴിയരികിൽ
കാത്തതു നീയല്ലേ..
പ്രൗഡത ചമഞ്ഞു മൂഢതകാട്ടും
പരനുടെ നോട്ടവും ചൊല്ലും
എൻ മനം നുറുക്കുന്ന നേരം
വട്ടത്തിൽ നിന്നുഴറുന്നു ഞാൻ.
കാടുകേറി നാടുകേറി
 ദീനനായ് അലയവേ
ജയിച്ചു നീയെന്നെയടക്കുക
തളച്ചിടേണം തുരുമ്പെടുത്തീടാ ചങ്ങലയിൽ.
അനുഗ്രഹിച്ചയച്ചിടേണം അലമുറയിടാൻ.
കടൽകേറിയാലുമുച്ചത്തിൽ ചിരിപ്പാൻ
മറക്കാതിരിക്ക നീ പരിഹാസച്ചിരി.
ചേർക്കാനുള്ളതു ചേർത്തുരുളയുരുട്ടി മഞ്ചലിലുറങ്ങുക നിങ്ങൾ
പ്രാണൻപോയാലെത്തുക നമ്മൾ
മണ്ണിൻ മടിയിൽ മണമില്ലാതെ.

Share This:

Comments

comments