ഇടുക്കിയില്‍ കനത്ത മഴ; ചെറുതോണി ഡാം തുറക്കും.

0
490

ജോണ്‍സണ്‍ ചെറിയാന്‍.

കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തെ അണക്കെട്ടുകള്‍ പൂര്‍ണസംഭരണ ശേഷിയിലേക്ക്. ഇതിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഏഴ് അണക്കെട്ടുകള്‍  തുറന്നു.ഇടുക്കിയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇടുക്കി അണക്കെട്ടിലെയും മുല്ലപ്പെരിയാറിലെയും ജലനിരപ്പ് ഉയര്‍ന്നു.  തുടര്‍ന്നും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ ഇന്ന്‍ വൈകുന്നേരം നാലുമണിയോടെ തുറക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.  നിലവില്‍ 130 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.അതേസമയം, മഴയെ തുടര്‍ന്ന് തൃശൂര്‍ ചിമ്മിനി, തെന്മല പരപ്പാര്‍ അണക്കെട്ടുകള്‍  തുറന്നുവിട്ടു. അരുവിക്കര, നെയ്യാര്‍ അണക്കെട്ടുകളും  തുറന്നു. തെന്മല അണക്കെട്ടിന്‍റെ  മൂന്നു ഷട്ടറുകളും ഉയര്‍ത്തി. മാട്ടുപെട്ടി, പൊന്മുടി അണക്കെട്ടിന്‍റെ  ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ബാണാസുരസാഗര്‍ അണക്കെട്ടിന്‍റെ  ഷട്ടറുകള്‍ നാല് മണിക്ക് 10 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. 

Share This:

Comments

comments