പുല്ലാങ്കുഴലിനോട്. (കവിത)

പുല്ലാങ്കുഴലിനോട്. (കവിത)

0
743
dir="auto">
പ്രസന്നാ മേനോൻ.(Steet Light fb Group)
കേവലംപാഴ് മുളംതണ്ടല്ലനീയൊരു,
 ദ്വാപരകാല*ത്തെപ്പാട്ടുകാരി.
കണ്ണുകൾ പൊത്തിക്കവിളിണമുത്തുമ്പോൾ,
വിസ്മയം തീർക്കുന്ന പാട്ടുകാരി.
കണ്ണന്റെയംഗുലീലാളനമേൽക്കുമ്പോൾ,
നീലാംബരിയായ് നീ പെയ്തിറങ്ങും.
കണ്ണന്റെ ചുംബനപ്പൂമാലചാർത്തുമ്പോൾ,
ആനന്ദഭൈരവിയായിമാറും.
കാളിന്ദീതീരത്തെ നീലക്കടമ്പിന്റെ,
പൂമണം കാറ്റിൽനിറഞ്ഞു നിൽക്കെ,
മുത്തങ്ങൾ വാരിപ്പുതച്ചുനീയന്നൊരു,
രാഗവിലോലയായ് മാറിയില്ലേ?
ചൂടുള്ള നിശ്വാസമേൽക്കവേ നീയാകെ,
രാഗമഴയിൽക്കുളിച്ചുപോയോ?
രാധയുംകാളിന്ദിയാറ്റിലെയോളവും,
തെല്ലു പരിഭവം കാട്ടിനിന്നോ?
രാധയും ഭാമയും രുക്മിണിയും പിന്നെ,
കാളിമയാർന്നുള്ള കാളിന്ദിയും,
ഓടക്കുഴൽ വിളിക്കൊപ്പമാവില്ല നീ,
കണ്ണന്റെയോമനപുല്ലാങ്കുഴൽ.
*യുഗം.

Share This:

Comments

comments