ജോണ്സണ് ചെറിയാന്.
ലക്ഷദ്വീപില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു. അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി, പാലക്കാട്,തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ ജില്ലാഭരണകൂടം ജാഗ്രതാനിര്‍ദേശം നല്കി. ഒക്ടോബര്‍ അഞ്ചുമുതല്‍ മഴ ശക്തി പ്രാപിക്കും എന്ന്കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളാതീരത്ത് ശക്തിയേറിയ കാറ്റിന്സാധ്യതയുള്ളതിനാല് മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.