കെ.സി.എസ്. ചിക്കാഗോ സ്‌പോര്‍ട്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 56 കാര്‍ഡ് ഗെയിമും റമ്മി കാര്‍ഡ് ഗെയിമും നടത്തുന്നു.

കെ.സി.എസ്. ചിക്കാഗോ സ്‌പോര്‍ട്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 56 കാര്‍ഡ് ഗെയിമും റമ്മി കാര്‍ഡ് ഗെയിമും നടത്തുന്നു.

0
1131
ജോയിച്ചന്‍ പുതുക്കുളം.

ചിക്കാഗോ: ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും മാത്രമേ ഇച്ഛാശക്തിയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന ഉറച്ച വിശ്വാസത്തോടുകൂടി ചിക്കാഗോ കെ.സി.എസ്. ന്റെ ആശീര്‍വ്വാദത്തോടു കൂടി കെ.സി.എസ്. സ്‌പോര്‍ട്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വമ്പിച്ച ചീട്ടുകളി മത്സരം നടത്തപ്പെടുന്നു. Chicago Knanaya Center (1800 E, Oakton Street Desplaines IL 60018) ഓഡിറ്റോറിയത്തില്‍ വച്ചു 2018 നവംബര്‍ 3-ാം തീയതി ശനിയാഴ്ച രാവിലെ 9 മുതല്‍ ടൂര്‍ണമെന്റ് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്.

56 ഗെയിം ഒന്നാം സമ്മാനം മുണ്ടപ്ലാക്കല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത 1501 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ടോം കാരപ്പള്ളി സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും കുര്യന്‍ കാരാപ്പള്ളി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം തൊടുകയില്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളറും ലൂക്കാച്ചന്‍ തൊടുകയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, നാലാം സമ്മാനം സിബി കദളിമറ്റം സ്‌പോണ്‍സര്‍ ചെയ്ത 251 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്.

ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ ആരംഭിക്കുന്ന റമ്മി ടൂര്‍ണമെന്റിന് ഒന്നാം സമ്മാനം കൂവക്കാട്ടില്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും കെ.കെ. ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ഘശിരീാംീീറ ങീൃഴേമഴല നു വേണ്ടി സഞ്ജു പുളിക്കത്തൊട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളറും എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം ബിനു പൂത്തറയില്‍ സ്‌പോണ്‍സര്‍ ചെയ്ത 251 ഡോളറും എവര്‍റോളിംഗ് ട്രോഫിയുമാണ്.

കെ.സി.എസ്. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിനു പൂത്തറ (പ്രസിഡന്റ്), സാജു കണ്ണമ്പള്ളി (വൈസ് പ്രസിഡന്റ്), ജോണിക്കുട്ടി പിള്ളവീട്ടില്‍ (സെക്രട്ടറി), ഷിബു മുളയാനികുന്നേല്‍ (ട്രഷറര്‍), ഡിബിന്‍ വിലങ്ങുകല്ലേല്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരുടെ ആശീര്‍വ്വാദത്തോടു കൂടി കെ.സി.എസ്. സ്‌പോര്‍ട്‌സ് ഫോറം ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍, വൈസ് ചെയര്‍മാന്‍ സിബി കദളിമറ്റം, 56 ഗെയിം കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍ തൊടുകയില്‍, സണ്ണി മുണ്ടപ്ലാക്കല്‍, റെമ്മി കോ-ഓര്‍ഡിനേറ്റര്‍ ഷിജു ചെറിയത്തില്‍, മാത്യു തട്ടാമറ്റം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഔട്ട് ഓഫ് സ്റ്റേറ്റുകളില്‍ നിന്നുമായി നിരവധി ടീമുകള്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചതായി സംഘാടകര്‍ പറഞ്ഞു.

ഈ ടൂര്‍ണമെന്റിലേക്ക് 18 വയസ്സിനു മേലുള്ള എല്ലാ മലയാളികളെയും ചിക്കാഗോ ക്‌നാനായ സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു.

For More Information : Jomon Thodukayil (56 Co-ordinator) 13127193517, Shiju Cheriyathil (Rummy Co-ordinator) 8473411088, Cyriac Koovakattil (Sports Forum Chairman)- 16306733382

മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.
25

 

 

Share This:

Comments

comments