മസ്തിഷ്ക മരണം സംഭവിച്ച കുട്ടിയെ വെന്റിലേറ്ററില്‍ തുടരാന്‍ അനുവദിക്കണമെന്ന് കോടതി.

0
866
   പി.പി. ചെറിയാന്‍.

ഫോര്‍ട്ട്‌വര്‍ത്ത്: മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഒന്‍പത് വയസ്സുള്ള പെയ്ടണ്‍ സമ്മണ്‍സിനെ വെന്റിലേറ്ററില്‍ പതിനാലു ദിവസം കൂടി തുടരാന്‍ അനുവദിക്കണമെന്നു കുക്ക് മെഡിക്കല്‍ സെന്ററിന് കോടതി നിര്‍ദ്ദേശം നല്‍കി. പെയ്ടണിന്റെ മാതാവ് ടിഫനിയുടെ അറ്റോര്‍ണി ജസ്റ്റിന്‍ മൂര്‍ മാധ്യമങ്ങളെ അറിയിച്ചതാണിത്.

സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി മെലൊഡി വില്‍ക്കിന്‍സണ്‍ ഡിഫന്‍സ് അറ്റോര്‍ണിയുടെ അപേക്ഷ അനുവദിച്ചുവെങ്കിലും വെള്ളിയാഴ്ച കുട്ടിയുടെ ആരോഗ്യനില വീണ്ടും പരിശോധിച്ചു പുരോഗതി അറിയിക്കണമെന്ന് ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉത്തരവ് ലഭിച്ചതോടെ കുട്ടിക്ക് ആവശ്യമായ ചികിത്സ വീണ്ടും തുടങ്ങി കഴിഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ജമ്യീേിടൗാാീി1െ

ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ കാന്‍സറിനെ അതിജീവിച്ച പെയ്ടണിന് കഴിഞ്ഞ ആഴ്ച പെട്ടെന്ന് ഹൃദായാഘാതം ഉണ്ടാകുകയും ശ്വാസോച്ഛ്വാസം നിലയ്ക്കുകയും ചെയ്തു. ഉടനെ ആശുപത്രിയില്‍ എത്തിച്ചു ഹൃദയമിടിപ്പു പുനഃസ്ഥാപിച്ചുവെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയുമായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇരുപത്തിനാലു മണിക്കൂറിനുശേഷം മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. പെയ്ടണിന്റെ ഹൃദയത്തോടുനുബന്ധിച്ചു വളര്‍ന്ന ട്യൂമര്‍ ഹൃദയത്തേയും ശ്വാസകോശത്തേയും നാഡീവ്യൂഹത്തേയും തകര്‍ത്തതാണു മരണം സംഭവിക്കാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. പതിനാലു ദിവസത്തിനുള്ളില്‍ മറ്റൊരു ആശുപത്രി കണ്ടുപിടിച്ചു കുട്ടിയെ അങ്ങോട്ടു മാറ്റി ചികിത്സ തുടരാനാണു കുടുംബാംഗങ്ങളുടെ തീരുമാനം.

1112

Share This:

Comments

comments