വയലിനിസ്റ്റ്‌ ബാലഭാസ്‌കർ വിട പറഞ്ഞു.

0
1517

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കർ (40) അന്തരിച്ചു. 25നു വെളുപ്പിന് ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു .ഇന്ന് വെളുപ്പിന് ഒരു മണിക്കായിരുന്നു  അന്ത്യം.

ഹൃദയസ്തംഭനത്തേത്തുടർന്നായിരുന്നു അന്ത്യം. അപകടത്തിൽ ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിരുന്നു. ഏകമകൾ ഒന്നര വയസ്സുകാരി തേജസ്വിനി ബാല അന്നു തന്നെ മരിച്ചിരുന്നു. കുടുംബസമേതം സഞ്ചരിച്ച കാർ മരത്തിലിടിച്ചു മറിയുകയായിരുന്നു. ഭാര്യ ലക്ഷ്മി (38)യും വാഹനം ഓടിച്ച സുഹൃത്ത് അർജുനും (29) ചികിത്സയിലാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

 

Share This:

Comments

comments