ഈസ്റ്റ് ടെക്‌സസില്‍ രണ്ടു വയസുകാരന്‍ അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു.

ഈസ്റ്റ് ടെക്‌സസില്‍ രണ്ടു വയസുകാരന്‍ അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു.

0
66
  പി.പി. ചെറിയാന്‍.

ചെറോക്കി കൗണ്ടി (ടെക്‌സസ്): ഡാലസില്‍ നിന്നും നൂറ്റിമുപ്പതു മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ബന്ധുക്കളുടെ വീട്ടില്‍ മാതാവുമൊത്ത് അതിഥിയായി എത്തിയ രണ്ടു വയസ്സുകാരന്‍ അശ്രദ്ധയായി വെച്ചിരുന്ന തോക്കെടുത്തു കളിക്കുന്നതിനിടയില്‍ കഴുത്തിനു വെടിയേറ്റു മരിച്ചു.

സെപ്റ്റംബര്‍ 27 വ്യാഴാഴ്ചയായിരുന്നു സംഭവം.അമ്മയും രണ്ടു കുട്ടികളും ഒരുമിച്ചാണ് ഇവിടെ സന്ദര്‍ശനത്തിനെത്തിയത്. ബെഡ്‌റൂമില്‍ രണ്ടു കുട്ടികളും ചുറ്റി കറങ്ങുന്നതിനിടയിലാണ് തോക്ക് ശ്രദ്ധയില്‍പ്പെട്ടത്.സംഭവം നടക്കുമ്പോള്‍ വീട്ടിനകത്തു പല മുതിര്‍ന്നവരും ഉണ്ടായിരുന്നതായി ചെറോക്കി ഷെറിഫ് ജെയിംസ് കാമ്പല്‍ പറഞ്ഞു.

ശബ്ദം കേട്ട് മറ്റുള്ളവര്‍ ഓടിയെത്തുമ്പോള്‍ കഴുത്തിന് വെടിയേറ്റു രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.ഇതിനെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആരുടെ പേരിലും കേസെടുത്തിട്ടില്ലാ എന്ന് ഷെറിഫ് പറഞ്ഞു.

ചെറിയ കുട്ടികള്‍ , അശ്രദ്ധയായി വയ്ക്കുന്ന തോക്കെടുത്തു കളിക്കുന്നതിനിടയില്‍ അപകടം സംഭവിക്കുന്നതു ആദ്യമല്ലെന്നും നോര്‍ത്ത് ടെക്‌സസില്‍ 3 വയസ്സുള്ള കുട്ടി തോക്കെടുത്തു സ്വയം തലക്കു നേരെ വെടിയുതിര്‍ത്ത് മരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും ഷെറിഫ് പറഞ്ഞു. മാതാപിതാക്കളും മുതിര്‍ന്നവരും തോക്ക് വീടിനകത്ത് അശ്രദ്ധയായി വയ്ക്കാതെ വളരെ സൂക്ഷിച്ച് ലോക്ക് ചെയ്തു വെക്കണമെന്ന് ഷെറിഫ് അറിയിച്ചു.910

 8

 

Share This:

Comments

comments