ഒരു മിഴി നീ തരുമോ.(കവിത)

ഒരു മിഴി നീ തരുമോ.(കവിത)

0
507

 

അനസ് കാര്യംപള്ളി.(Street Light fb Group)
പുലരിയെക്കുറിച്ചു നീ പാടി
ഇളം ചൂടെൻ മേനിയിൽ
പതിച്ചപ്പോളതു ഞാനറിഞ്ഞു
പുഴകളെ ക്കുറിച്ചും നീ പാടി
ശ്രവണസുന്ദരമാമൊരു
കളകളാരവം കാതിൽ
പതിച്ചപ്പോൾ അതും ഞാനറിഞ്ഞു
പുക്കളെക്കുറിച്ചും നീ പാടി
അനിർവചനീയമായൊരു സുഗന്ധം
ഹൃദയത്തിലലിഞ്ഞപ്പോൾ
അതും ഞാനറിഞ്ഞു
പൂങ്കാറ്റിലിലകൾ നൃത്തം
ചെയ്യുന്നതും നീ പാടി
മൃദു സ്പർശനം നൽകിയ
അനുഭൂതി ഇലകളുടേതായിരു
ന്നെന്നു നീ പറഞ്ഞു.
പഞ്ചേന്ദ്രിയങ്ങളിലൊന്നു
പ്രകൃതി കവർന്നെടുത്തതു
നീയറിഞ്ഞില്ലേ,
പുലരിയും പുഴകളും പൂക്കളും
കാണുവാൻ നിൻ
മിഴികളിലൊന്നെനിക്കു
നൽകാമോ?

Share This:

Comments

comments