ശ്രീ നാരായണ ഗുരു.(അനുഭവ കഥ)

ശ്രീ നാരായണ ഗുരു.(അനുഭവ കഥ)

0
2104

മിലാല്‍ കൊല്ലം.

ഞാൻ എന്റെ ചെറുപ്പം മുതൽ ഒന്നും വർക്കല ശിവഗിരിയിൽ പോയിട്ടില്ല. പക്ഷേ കുറച്ച്‌ വലുതായപ്പോൾ മുതൽ ശിവഗിരിയിൽ പോയി.

എന്നെ വല്ലാതെ ആകാർഷിച്ചത്‌ അവിടെ ഓരോ മരത്തിലും എഴുതി വച്ചിരിക്കുന്ന ബോർഡുകൾ ആണു.

അപ്പോൾ എനിയ്ക്ക്‌ ഒരു കാര്യം മനസിലായി. ഇതാണു ഞാൻ കൊച്ചിലെ മയ്യനാട്ട്‌ കാണുന്നതിന്റെ പൊരുൾ.

എന്റെ ചെറുപ്പകാലത്ത്‌ ചതയാഘോഷം കന്നി അഞ്ച്‌ എന്നീ ദിവസങ്ങൾ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും പങ്കെടുത്തിരുന്നു എന്നുള്ളതാണു.

ചതയാഘോഷം എന്നുപറഞ്ഞാൽ നേരം വെളുക്കുമ്പോൾ മയ്യനാട്‌ ആശുപത്രി മുക്കുമുതൽ ചന്ത മുക്കുവരെ റോഡിന്റെ ഇരു വശങ്ങളിലും മുളം തൂണുകൾ കുഴിച്ചിട്ട്‌ അതിൽ കുരുത്തോല ചുറ്റി അതിൽ മഞ്ഞ കൊടിത്തോരണം ചുറ്റി. എല്ലാ തൂണുകളിലും റ്റുബ്‌ ലൈറ്റുകളും ഇട്ട്‌ അലങ്കരിച്ച്‌ നിർത്തും.

ഇതൊന്നും പിരിവെടുത്തൊന്നും അല്ല. മോഹൻലാൽ നരസിംഹത്തിൽ പറയുമ്പോലെ ഒന്ന് തീരുമാനിച്ചാൽ പിന്നെ മനശേരി അധികാരി വിചാരിച്ചാലും അതങ്ങ്‌ നടക്കും.

കന്നി അഞ്ചും ഇതുപോലെ തന്നെയ. തലെന്ന് രാത്രി കൈവണ്ടിയും എടുത്തു കൊണ്ട്‌ നേരേ പോകുന്നത്‌ വെള്ളമണൽ സ്കൂളിലെയ്ക്ക്‌. വെള്ളമണൽ സ്കൂൾ പരിസരം കുഴിച്ച്‌ വെള്ളമണൽ എടുത്തു കൊണ്ട്‌ വന്ന് ചന്തമുക്ക്‌ മുഴുവൻ വിതറും. ചതയാഘോഷത്തിനു മയ്യനാട്‌ ആശുപത്രി മുക്കുമുതൽ ചന്ത മുക്കുവരെ റോഡിൽ പഞ്ചാര മണൽ വിതറും.

കന്നി അഞ്ചിനു ഗുരു പൂജ നടത്തുന്നത്‌ എന്റെ സുഹൃത്ത്‌ വക്കീൽ രാജേന്ദ്രന്റെ അഛൻ ശങ്കര സ്വാമി ആയിരുന്നു. അന്ന് എല്ലാവരും ഇതിൽ പങ്കെടുക്കുമായിരുന്നു. പ്രധാനം കഞ്ഞി ആയിരുന്നു അന്ന് വച്ച്‌ വിളമ്പിയിരുന്നത്‌. ഇന്ന് അത്‌ പലതരത്തിലുള്ള മധുര പായസങ്ങൾ ആയി. എന്ന് മാത്രമല്ല ഒരുത്തരിലെയ്ക്ക്‌ മാത്രം ചുരുങ്ങിയോ എന്നും സംശയം ഉണ്ട്‌.

എന്റെ പതിനഞ്ച്‌ വയസ്‌ കഴിഞ്ഞപ്പോൾ ഞാൻ കൊട്ടിയം അപ്സരാ മെഡിക്കൽസിൽ ജോലിയ്ക്ക്‌ കയറി. അന്ന് ഏനിയ്ക്ക്‌ ഒരു കസേര ഇരിയ്ക്കാൻ തന്നു. പണ്ട്‌ കാലത്ത്‌ മടക്കു കസേര. ആ കസേരയിൽ ഞാൻ ഒരു പോസ്റ്റർ പതിച്ചിരുന്നു.
ജാതി ഭേതം മതദ്ദ്വഷം ഏതുമില്ലാതെ സോദരത്തേന വാഴുന്ന മാതൃകാ സ്ഥാനമാണിത്‌.
ഞാൻ പത്ത്‌ വർഷം ജോലി ചെയ്തു ആ കടയിൽ. ഈ പത്തു വർഷവും കസേരയിൽ ഈ ബോർഡ്‌ ഉണ്ടായിരുന്നു.

ഇപ്പോഴും ഞാൻ വൈകിട്ട്‌ നടക്കാൻ പോകുമ്പോൾ ഗുരു രചിച്ച ദൈവദശകവും മനസിൽ ചൊല്ലിക്കൊണ്ടാണു നടക്കുന്നത്‌. അതിന്റെതായ നേട്ടവും എനിയ്ക്ക്‌ ഉണ്ട്‌ എന്ന് ഞാൻ വിശ്വാസിയ്ക്കുന്നു.

ഇന്ന് ശ്രീ നാരായണ ഗുരു ദേവന്റെ ചരമദിനം. എന്റെ ശ്രാഷ്ടാംഗപ്രണാമം.

നമിക്കുവിൻ സഹജരേ നിയതമീഗുരുപാദം
നമുക്കിതിൽപ്പരം ദൈവം നിനയ്ക്കിലുണ്ടോ
ഗുരുവര്യനിതുപോലെ ലഭിക്കുമോ കുലത്തിനു്
ഗുരുഭക്തിയില്ലാതാർക്കും കുശലമാമോ.

Share This:

Comments

comments