കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0
1382
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവര്‍ നിരാഹാരസമരത്തിലാണ്,തുടര്‍ന്ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി കന്യാസ്ത്രീകളാണ് ഹൈക്കോടതി ജങ്ഷന് സമീപം നിരാഹാരം നടത്തുന്നത്. സാമൂഹ്യ പ്രവര്‍ത്തക പി.ഗീതയും കന്യാസ്ത്രീമാരുടെ സമരത്തിന് പിന്തുണ നല്‍കി ഒപ്പമുണ്ട്. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

Share This:

Comments

comments