കെ. കരുണാകരന്‍ മരിച്ചത് നീതി കിട്ടാതെയെന്ന് നമ്പി നാരായണന്‍.

കെ. കരുണാകരന്‍ മരിച്ചത് നീതി കിട്ടാതെയെന്ന് നമ്പി നാരായണന്‍.

0
562
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമുന്നത നേതാവും മുന്മുഖ്യമന്ത്രിയുമായ കെ. കരുണാകരന്‍ നീതികിട്ടാതെയാണ് മരിച്ചതെന്ന് ഐഎസ്‌ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അദ്ദേഹത്തെ എതിരാളികള്‍ രാജ്യദ്രോഹിയായി മുദ്രകുത്തിയത് എന്തിനായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാരക്കേസിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളും ഉണ്ടെന്ന് സംശയിക്കുന്നുവെന്നും നമ്പി നാരായണന്‍ പറഞ്ഞു.

Share This:

Comments

comments