രണ്ട് വര്‍ഷത്തോളം സഹോദരന്റെ തടവില്‍ ദുരിതമനുഭവിച്ച സ്ത്രീയെ മോചിപ്പിച്ചു.

രണ്ട് വര്‍ഷത്തോളം സഹോദരന്റെ തടവില്‍ ദുരിതമനുഭവിച്ച സ്ത്രീയെ മോചിപ്പിച്ചു.

0
620
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തോളം സഹോദരന്റെ തടവില്‍ ദുരിതമനുഭവിച്ച 50കാരിയായ സ്ത്രീയെ വനിതാ കമ്മിഷനും പൊലീസും എത്തി മോചിപ്പിച്ചു. വീടിന്റെ തുറസായ ടെറസില്‍ ടോയ്ലറ്റ് സൗകര്യങ്ങളോ ഇല്ലാതെ മലമൂത്രത്തില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി സ്വദേശിയെയാണ് മോചിപ്പിച്ചത്. ഇവരുടെ മറ്റൊരു സഹോദരന്‍ വനിതാ കമ്മിഷന് പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
മെലിഞ്ഞ് ഉണങ്ങിയ സ്ത്രീക്ക് സഹോദരന്‍ ആകെ നല്‍കുന്ന ഭക്ഷണം നാല് ദിവസം കൂടുമ്ബോള്‍ ഒരു കഷ്‌ണം ബ്രെഡ് മാത്രമാണ്. അമ്ബത് വയസ് പ്രായമുള്ള സ്ത്രീക്ക് നടക്കാനോ, സംസാരിക്കാനോ, പരിചയക്കാരെ കണ്ടാല്‍ തിരിച്ചറിയാനോ ഒന്നും കഴിഞ്ഞിരുന്നില്ല. ഇവരെ ഇപ്പോള്‍ കണ്ടാല്‍ ഏകദേശം 90 വയസ് പ്രായം തോനിക്കും.സംഭവത്തെ തുടര്‍ന്ന് സ്ത്രീയുടെ സഹോദരനെതിര പൊലീസ് എഫ്.ഐ.ആര്‍‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവത്തെക്കുറിച്ച്‌ അറിതോടെ സ്ഥലത്തെത്തിയ വനിതാ കമ്മിഷന്‍ അംഗങ്ങള്‍ക്ക് വീട്ടുകാര്‍ ഗേറ്റ് തുറന്ന് നല്‍കി. ഇതോടെ ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തന്നെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ലെന്നും നാലു ദിവസംകൂടുമ്ബോള്‍ ഒരു കഷ്ണം ബ്രെഡ് മാത്രമാണ് തന്നിരുന്നതെന്നും അവശനിലയിലായ സ്ത്രീ വനിതാ കമ്മിഷനോട് പറഞ്ഞു. ഇവരെ ഇപ്പോള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share This:

Comments

comments