പൊതുപരിപാടിക്കിടെ സദസ്സിലുണ്ടായിരുന്ന ആളുടെ കാല് തല്ലിയൊടിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഭീഷണി.

പൊതുപരിപാടിക്കിടെ സദസ്സിലുണ്ടായിരുന്ന ആളുടെ കാല് തല്ലിയൊടിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഭീഷണി.

0
575
ജോണ്‍സണ്‍ ചെറിയാന്‍.
കൊല്‍ക്കത്ത: പൊതുപരിപാടിക്കിടെ സദസ്സിലുണ്ടായിരുന്ന ആളുടെ കാല് തല്ലിയൊടിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഭീഷണി. ചൊവ്വാഴ്ചയാണ് അമന്‍സോറില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ വിവാദ പരാമര്‍ശം നടത്തിയത്.
ഭീഷണിപ്പെടുത്ത ദൃശ്യങ്ങളും പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് മന്ത്രിക്കെതിരെ ഉയരുന്നത്. ഭിന്നശേഷിക്കാര്‍ക്കായി വീല്‍ ചെയറുകളും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
പരിപാടിക്കിടെ സദസ്സിലിരുന്ന ഒരാള്‍ എഴുന്നേറ്റ് നടന്നതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഭീഷണി. ഇയാള്‍ ആദ്യം എഴുന്നേറ്റപ്പോള്‍ അവിടെ തന്നെ ഇരിക്കണമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ വീണ്ടും എഴുന്നേറ്റതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.
നിങ്ങളുടെ കാല് തല്ലിയൊടിച്ച്‌ ഒരു ഊന്ന് വടി തന്ന് അവിടെയിരുത്തുമെന്നായിരുന്നു മന്ത്രിയുടെ ഭീഷണി. ഇനിയും ഇയാള്‍ എഴുന്നേറ്റാല്‍ കാല് തല്ലിയൊടിച്ച്‌ ക്രച്ചസ് നല്‍കണമെന്ന് മന്ത്രി സുരക്ഷാ ഉദ്യോഗസ്ഥരോട് പറയുന്നതും വീഡിയോയില്‍ കാണാം. എല്ലാം കഴിഞ്ഞ് സദസ്സിലിരുന്നവരോട് കയ്യടിക്കാനും മന്ത്രി ആവശ്യപ്പെടുന്നുണ്ട്.
ഇതാദ്യമായല്ല സുപ്രിയോ ഇത്തരം വിവാദങ്ങളില്‍ പെടുന്നത്. മാര്‍ച്ചില്‍ റാം നവമി ആഘോഷങ്ങളെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് അസന്‍സോള്‍ സന്ദര്‍ശിച്ച മന്ത്രി ജനക്കൂട്ടത്തോട് ആക്രോശിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

Share This:

Comments

comments