പൊലീസ് വേഷത്തില്‍ എത്തിയ മാവോയിസ്റ്റുകള്‍ സൈനികനെ വെടിവച്ചു കൊന്നു.

0
478
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: പൊലീസ് വേഷത്തില്‍ എത്തിയ മാവോയിസ്റ്റുകള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി സൈനികനെ വെടിവച്ചു കൊന്നു. ബീഹാര്‍ സ്വദേശിയും ശാസ്ത്ര സീമാ ബല്‍ സൈനികനുമായ സിഖന്ദര്‍ യാദവാണ് കൊല്ലപ്പെട്ടുത്തിയത്.
ഇന്ന് രാവിലെ മകളുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു പൊലീസ് വേഷത്തില്‍ മാവോയിസ്റ്റുകള്‍ എത്തിയത്. വീടിന് പുറത്തിറങ്ങിയ സിഖന്ദര്‍ യാദവിനെ ഇരുപതോളം മാവോയിസ്റ്റുകള്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി വലിച്ചിഴച്ച്‌ കൊണ്ടു പോവുകയായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു.
മകളുടെ നാലാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കായായിരുന്നു സിഖന്ദര്‍ നാട്ടിലെത്തിയത്. സിഖന്ദറിനെ പിടിച്ചു കൊണ്ടു പോയ മാവോയിസ്റ്റുകളുടെ ഇടയില്‍ വനിതകളും ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൊലീസുകാര്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച്‌ ക്രൂര മര്‍ദ്ദനത്തിന് ശേഷമാണ് സൈനിതനെ കൊലപ്പെടുത്തിയത്.

Share This:

Comments

comments