ഡാളസ്സിൽ മർത്ത മറിയം വനിതാ സമാജം വാർഷിക സമ്മേളനം -സെപ്റ്റ 28,29.

ഡാളസ്സിൽ മർത്ത മറിയം വനിതാ സമാജം വാർഷിക സമ്മേളനം -സെപ്റ്റ 28,29.

0
811
 പി പി ചെറിയാൻ.
ഡാളസ്: മലങ്കര ഓർത്തഡോക്സ് സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന മാർത്ത മറിയം സമാജ വാർഷിക സമ്മേളനം 2018 സെപ്റ്റംബർ 28, 29 തീയതികളിൽ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടത്തപ്പെടുന്നു.
“ദാഹിക്കുന്നവന് ഞാൻ ജീവനീരുറവിൽ നിന്ന് സൗജന്യമായി കൊടുക്കും. ജയിക്കുന്നവന് ഇത് അവകാശമായി ലഭിക്കും. ഞാൻ അവനു ദൈവവും അവൻ എനിക്ക് മകനുമായിരിക്കും’. (വെളിപ്പാട് 21: 6, 7 ) എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള പഠന ക്ലാസുകളും ധ്യാനങ്ങളൂം പ്രബന്ധങ്ങളും വിവിധ സമയങ്ങളിൽ അവതരിക്കപ്പെടും. സൗത്ത് വെസ്റ്റ് ഭദ്രാസന സഹായ മെത്രപൊലീത്ത അഭി. ഡോ. സക്കറിയസ് മാർ അപ്രേം, ഫാ. ഡോ.തിമോത്തി തോമസ് (ടെനി അച്ചൻ ), റവ. ഫാ. ജോർജ് പൗലോസ് (താന്പാ, ഫ്ളോറിഡ) എന്നിവർ ക്ലാസുകൾ നയിക്കും.
ഡാളസ് മേഖലയിലെ എല്ലാ ഇടവകകളുടെയും മർത്ത മറിയം സമാജ അംഗങ്ങൾ സംയുക്തമായി നടത്തുന്ന ഗായക സംഘം ഗാനങ്ങൾ ആലപിക്കും. ക്രൈസ്തവ പാരന്പര്യത്തിൽ അടിസ്ഥാനമായുള്ള കലാപരിപാടികളും അവതരിക്കപ്പെടും.
28 വെള്ളിയാഴ്ച രാവിലെ വർണശബളമായ ഘോഷയാത്രയോടു കൂടി ആരംഭിക്കുന്ന സമ്മേളനത്തിന് ഡാളസ് മേഖലയിലെ എല്ലാ ഇടവകകളും സംയുക്തമായി ആതിഥ്യം വഹിക്കുന്നതാണ്. സമ്മേളനത്തിന്‍റെ വിജയത്തിനായി പത്തോളം കമ്മറ്റികൾ ഡാളസിലെ വൈദികരുടെയും സമാജം അംഗങ്ങളുടെയും നേതൃത്വത്തിൽ നടന്നു വരുന്നു. ഭദ്രാസനത്തിലെ എല്ലാ ഇടവകകളിൽ നിന്നും 350 പ്രതിനിധികൾ സംബന്ധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാദർ. രാജു ഡാനിയേൽ 2144766584, മെറി മാത്യു 9727502765, സൂസൻ തന്പാൻ 4695835931, ശാന്തമ്മ മാത്യു 7147

Share This:

Comments

comments