ഫ്‌ളോറന്‍സ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 23 ആയി, നദികള്‍ കരകവിഞ്ഞൊഴുകി.

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 23 ആയി, നദികള്‍ കരകവിഞ്ഞൊഴുകി.

0
560
പി.പി. ചെറിയാന്‍.
നോര്‍ത്ത് കരോളിന : ഫ്‌ലോറന്‍സ് ചുഴലിയുടെ സംഹാരതാണ്ഡവത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയെന്ന് നോര്‍ത്ത് കാരലൈന ഗവര്‍ണര്‍ റോയ് കൂപ്പര്‍ അറിയിച്ചു. സംസ്ഥാനത്തു മാത്രം 17 പേരുടെ മരണം സ്ഥിരീകരിച്ചതായും സൗത്ത് കാരലൈനയില്‍ ആറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.
ളഹീൃലിരല1
ആകാശത്തു നിന്നും കാര്‍മേഘങ്ങള്‍ അപ്രത്യക്ഷമായി തുടങ്ങിയെങ്കിലും സംസ്ഥാനത്ത് വെള്ളപ്പൊക്കം സൃഷ്ടിച്ച സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. നദികള്‍ കരകവിഞ്ഞൊഴുകുന്നതു തടയുവാന്‍ താല്‍ക്കാലികമായുണ്ടാക്കിയ ബാരിക്കേഡുകള്‍ക്ക് സമീപം വാഹനം ഓടിക്കുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പല നഗരങ്ങളിലും വീടുകള്‍ വെള്ളത്തില്‍ മൂടിക്കിടക്കുകയാണെന്നും 2,600 ആളുകളേയും 300 മൃഗങ്ങളേയും രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.
ളഹീൃലിരല3
14,000 ത്തില്‍പ്പരം അഭയാര്‍ഥികള്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ കഴിയുകയാണ്. 17 ബില്യന്‍ തുടങ്ങി 22 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും അധികം നഷ്ടം വരുത്തിവച്ച ചുഴലിയുടെ ചരിത്രത്തില്‍ പത്താം സ്ഥാനത്താണ് ഫ്‌ലോറന്‍സ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രവര്‍ത്തകര്‍ ബോട്ടുകളും ആധുനിക ഉപകരണങ്ങളുമായി രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. നോര്‍ത്ത് കാരലൈനയായിലെ വില്‍മിങ്ടന്‍ സിറ്റിയിലേക്കുള്ള റോഡ് പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ നഗരം ഒറ്റപ്പെട്ടിരിക്കുകയാണെന്ന് മേയര്‍ ബില്‍ സഫൊ പറഞ്ഞു. സൗത്ത് കാരലൈനയില്‍ വെള്ളപ്പൊക്കം മൂലം 150 ല്‍ പരം റോഡുകള്‍ അടച്ചിട്ടു.346

Share This:

Comments

comments