ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ആ​വ​ശ്യ​മെ​ങ്കി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​മെ​ന്നു സു​പ്രീം​കോ​ട​തി.

ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ആ​വ​ശ്യ​മെ​ങ്കി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​മെ​ന്നു സു​പ്രീം​കോ​ട​തി.

0
333
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ സാമ്ബത്തിക ഇടപാടുകളെ കുറിച്ച്‌ അന്വേഷണം വരുന്നു. പ്രവേശനത്തേക്കുറിച്ച്‌ ആവശ്യമെങ്കില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പ്രവേശന മേല്‍നോട്ട സമിതി ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
2016-17 അധ്യയന വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ നിന്നു വന്‍ തുക തലവരിപ്പണം വാങ്ങിയിട്ടുണ്ട്. ഇക്കാര്യം സാമ്ബത്തിക ക്രമക്കേട് തന്നെയാണ്. രേഖകള്‍ പരിശോധിച്ച ശേഷം സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യം ആലോചിക്കുമെന്നും കോടതി വ്യക്തമാക്കി.
വിദ്യാര്‍ഥികളില്‍ നിന്ന് ‌ബാങ്ക് വഴി ഈടാക്കിയ ഫീസ് ഇരട്ടിയായി മടക്കി നല്‍കിയെന്ന് കോളജ് അധികൃതര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കുട്ടികളില്‍ നിന്ന് വാങ്ങിയ മുഴുവന്‍ തുകയുടെ ഇരട്ടിയാണ് നല്‍കേണ്ടതെന്ന് കോടതി ആവര്‍ത്തിച്ചു. കേസ് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു.

Share This:

Comments

comments