മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പാക്കിസ്ഥാന്‍ സൈനിക മേധാവി ചൈനയിയില്‍.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പാക്കിസ്ഥാന്‍ സൈനിക മേധാവി ചൈനയിയില്‍.

0
1038
ജോണ്‍സണ്‍ ചെറിയാന്‍.
ബെയ്ജിംഗ്: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പാക്കിസ്ഥാന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ ചൈനയിലെത്തി. ഇത് സംബന്ധിച്ച വിവരം നല്‍കിയിരിക്കുന്നത് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഇന്റര്‍ സര്‍വ്വീസസ് പബ്‌ളിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ആണ്.
ചൈനയിലെ മുതിര്‍ന്ന നേതാക്കളുമായും ചൈനീസ് സൈനിക മേധാവിയായും ജാവേദ് കൂടിക്കാഴ്ച നടത്തുമെന്നാണ് ഐഎസ്പിആര്‍ മേധാവി ജനറല്‍ അസിഫ് ഖഫൂര്‍ പറഞ്ഞത്.
ജാവേദ് റാവല്‍പിണ്ടിയില്‍ വെച്ച്‌ കഴിഞ്ഞയാഴ്ച ചൈനീസ് അംബാസിഡര്‍ യോജിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജാവേദ് ചൈന സന്ദര്‍ശിക്കുന്നത്.

Share This:

Comments

comments